< Back
Cricket
ജീവിതത്തിൽ പുതിയ ഇന്നിങ്‌സിന് ഷുഹൈബ് മാലിക്; വധു നടിയും മോഡലുമായ സന ജാവേദ്
Cricket

ജീവിതത്തിൽ പുതിയ ഇന്നിങ്‌സിന് ഷുഹൈബ് മാലിക്; വധു നടിയും മോഡലുമായ സന ജാവേദ്

Web Desk
|
20 Jan 2024 2:58 PM IST

മാലികുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സാനിയ മിർസ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിട്ടിരിരുന്നു.

കറാച്ചി: മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് വിവാഹിദനാകുന്നു. നടിയും മോഡലുമായ സന ജാവേദാണ് വധു. സമൂഹ മാധ്യമങ്ങളിലൂടെ മാലിക് തന്നെയാണ് വിവാഹ വിവരം അറിയിച്ചത്. സനക്കൊപ്പമുള്ള ഫോട്ടോയും വെറ്ററൻ ക്രിക്കറ്റർ പങ്കുവെച്ചു. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായി പാക് ക്രിക്കറ്റർ വിവാഹമോചനം തേടിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടാം വിവാഹം.

മാലികുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സാനിയ മിർസ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിട്ടിരിരുന്നു. വിവാഹം കഠിനമാണ്, വിവാഹ മോചനവും കഠിനം, നിങ്ങളുടേത് തെരഞ്ഞെടുക്കുക എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 2010 ലാണ് സാനിയ മിർസ-ഷുഹൈബ് മാലിക് വിവാഹം. വിവാഹശേഷം തുടർച്ചയായി വിവാദങ്ങളുമുണ്ടായിരുന്നു. ദുബൈയിലാണ് ഇരുവരും താമസിച്ചിരുന്നത്. 2018ൽ ഇരുവർക്കും ആൺകുഞ്ഞ് പിറന്നിരുന്നു.

2022 ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായത്. ആദ്യഘട്ടത്തിൽ ഇരുവരും വാർത്ത നിഷേധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 20 വർഷം നീണ്ട ടെന്നീസ് കരിയർ സാനിയ മിർസ അവസാനിപ്പിച്ചത്.

Similar Posts