< Back
Cricket
കളമൊഴിഞ്ഞ് ഡെയില്‍ സ്റ്റെയിന്‍; വിരമിക്കല്‍ പ്രഖ്യാപിച്ചു
Cricket

കളമൊഴിഞ്ഞ് ഡെയില്‍ സ്റ്റെയിന്‍; വിരമിക്കല്‍ പ്രഖ്യാപിച്ചു

Web Desk
|
31 Aug 2021 5:53 PM IST

സ്റ്റെയിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസ് ബൗളർ ഡെയില്‍ സ്റ്റെയിന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെ സ്റ്റെയിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സ്റ്റെയിന്‍ ഇപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

'ട്രെയിനിങ്ങ്, മത്സരങ്ങള്‍, യാത്രകള്‍, ജയങ്ങള്‍, പരാജയങ്ങള്‍, പരിക്കുകള്‍, സാഹോദര്യം. നീണ്ട 20 വര്‍ഷങ്ങളില്‍ ഒട്ടനവധി ഓര്‍മ്മകളാണുള്ളത്. നന്ദി പറയാന്‍ ഒരുപാട് മുഖങ്ങളാണുള്ളത്.

ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന കളിയില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു. ഏവര്‍ക്കും നന്ദി.' സ്റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചു.

സ്റ്റെയിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമാണ് ഡെയില്‍ സ്റ്റെയിന്‍. 2021ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗണ് അവസാനമായി കളിച്ച ടൂര്‍ണമെന്‍റ്.

Related Tags :
Similar Posts