< Back
Cricket

Cricket
കൊടുങ്കാറ്റായി ചഹാര്‍; പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച
|16 April 2021 8:12 PM IST
മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് ചഹാറിന് ലഭിച്ചത്
പഞ്ചാബിന്‍റെ നാല് മുന്‍നിര ബാറ്റ്സ്മാന്മാരെ മടക്കിയയച്ച് ദീപക് ചഹാര്‍ സ്വപ്ന തുല്യമായ സ്പെല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഗംഭീര തുടക്കം. ദീപക് ചഹാര്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ഇതില്‍ ഒരു മെയ്ഡിനും ഉള്‍പ്പെടുന്നു. പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുല്‍ റണ്‍ഔട്ടായതോടെ ഏഴ് ഓവറില്‍ അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് ചഹാറിന് ലഭിച്ചത്.