< Back
Cricket

Delhi Capitals Women
Cricket
വനിതാ പ്രീമിയർ ലീഗ് ട്വന്റി 20: യു.പി വാരിയേഴ്‌സിനെതിരെ ഡൽഹി കാപ്പിറ്റൽസിന് 42 റൺസ് ജയം
|8 March 2023 7:29 AM IST
ഇന്ന് ഗുജറാത്ത് ജയ്ന്റ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ നേരിടും
വനിതാ പ്രീമിയർ ലീഗ് ട്വന്റി 20യിൽ യു.പി വാരിയേഴ്‌സിനെതിരെ ഡൽഹി കാപ്പിറ്റൽസിന് 42 റൺസ് ജയം. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു.പി വാരിയേഴ്‌സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. 50 പന്തിൽ 90 റൺസുമായി ടാലിയ മഗ്രാത്ത് പൊരുതിയെങ്കിലും മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല.
ഡൽഹിക്കായി മെഗ്ലാനിങ് 70 റൺസും ജമീമ റോഡ്രിഗസ് 34 റൺസും നേടി. ജെസ് ജോനസൻ 42 റൺസും 3 വിക്കറ്റും നേടി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ നേരിടും.
Delhi Capitals beat UP Warriors by 42 runs in Women's Premier League Twenty20