< Back
Cricket
പവര്‍ കട്ട് ചതിച്ചു, ഡി.ആര്‍.എസ് ഇല്ല; നിര്‍ഭാഗ്യവാനായി കോണ്‍വേ പുറത്ത്
Cricket

പവര്‍ കട്ട് ചതിച്ചു, ഡി.ആര്‍.എസ് ഇല്ല; നിര്‍ഭാഗ്യവാനായി കോണ്‍വേ പുറത്ത്

Web Desk
|
12 May 2022 8:55 PM IST

അമ്പയറുടെ തെറ്റായ തീരുമാനം ചാലഞ്ച് ചെയ്യാന്‍ റിവ്യൂ അപ്പീല്‍ ചെയ്ത കോണ്‍വേക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അതും ഗോള്‍ഡന്‍ ഡക്കിന്

സീസണില്‍ അവസാന സാധ്യത നിലനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന ചെന്നൈ സൂപ്പര്‍കിങ്സിനെ പവര്‍കട്ടിന്‍റെ രൂപത്തിലാണ് ഇന്ന് നിര്‍ഭാഗ്യം പിടികൂടിയത്. മുബൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് സ്കോര്‍ കാര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍ കോണ്‍വെയെ നഷ്ടമായി. ഒരു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മുഈന്‍ അലിയെയും.

ആദ്യ വിക്കറ്റായി പുറത്തായ ഡെവോണ്‍ കോണ്‍വെയെയാണ് നിര്‍ഭാഗ്യം ചതിച്ചത്. ഡാനിയൽ സാംസിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കോണ്‍വേ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ നിന്ന് പന്ത് ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്നെന്ന് വ്യക്തമായിരുന്നു. പക്ഷേ ഡി.ആര്‍.എസ് എടുക്കാന്‍ കോണ്‍വേ അമ്പയറിനോട് ആവശ്യപ്പെട്ടങ്കിലും അവര്‍ കൈമലര്‍ത്തി!!.


മത്സരം നടക്കുന്ന വാങ്കഡെയില്‍ പവര്‍കട്ട് മൂലം വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈയുടെ ബാറ്റിങ് തുടങ്ങിയ സമയത്ത് ഡി.ആര്‍.എസ് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അമ്പയറുടെ തെറ്റായ തീരുമാനം ചാലഞ്ച് ചെയ്യാന്‍ റിവ്യൂ അപ്പീല്‍ ചെയ്ത കോണ്‍വേക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അതും ഗോള്‍ഡന്‍ ഡക്കിന്അമ്പയറുടെ തെറ്റായ തീരുമാനം ചാലഞ്ച് ചെയ്യാൻ റിവ്യൂ അപ്പീൽ ചെയ്ത കോൺവേക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അതും ഗോൾഡൻ ഡക്കിന്

Similar Posts