< Back
Cricket
ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻസി ഒഴിഞ്ഞു; പുതിയ നായകന്‍ രവീന്ദ്ര ജഡേജ
Cricket

ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻസി ഒഴിഞ്ഞു; പുതിയ നായകന്‍ രവീന്ദ്ര ജഡേജ

Web Desk
|
24 March 2022 3:02 PM IST

2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ധോണിയായിരുന്നു ടീം ക്യാപ്റ്റൻ

ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സ് നായക പദവി ഒഴിഞ്ഞ് എം.എസ് ധോണി. പുതിയ സീസണിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പർ കിങ്‌സ് പരസ്യമാക്കിയത്.

'മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും' - ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ധോണിയായിരുന്നു ടീം ക്യാപ്റ്റൻ. ഇതിൽ നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായി. 220 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് ധോണി നേടിയത് 4,746 റണ്‍സ്; സ്ട്രൈക്ക് റേറ്റ് 135.83.

Similar Posts