< Back
Cricket
MS Dhoni, IPL 2023എം.എസ് ധോണി
Cricket

'സിക്‌സർ പറത്തി ധോണി തുടങ്ങുന്നു': ഐ.പി.എൽ മുന്നൊരുക്കം ഏറ്റെടുത്ത് ആരാധകർ

Web Desk
|
31 Jan 2023 4:28 PM IST

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യ വാരത്തിലോ ഈ വർഷത്തെ ഐപിഎൽ പൂരത്തിന് കൊടിയേറുമെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ: ഐ.പി.എൽ തയ്യാറെടുപ്പുകൾ ആരംഭിച്ച് ചെന്നൈ സൂപ്പർകിങ്‌സ് നായകൻ എം.എസ് ധോണി. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യ വാരത്തിലോ ഈ വർഷത്തെ ഐ.പി.എൽ പൂരത്തിന് കൊടിയേറുമെന്നാണ് റിപ്പോർട്ടുകൾ. ധോണിയുടെ പരിശീലന വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ ക്രിക്കറ്റും പരിശീലനവുമായി ധോണി അധികം ചെലവഴിക്കാറില്ല.

അതിനാൽ തന്നെ നേരത്തെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ചെന്നൈ സൂപ്പർകിങ്‌സിന്റെ പരിശീലന സെക്ഷനിൽ നിന്നും ധോണി പറത്തിവിടുന്ന സിക്‌സറുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫിറ്റും ഫോമും വീണ്ടെടുക്കാൻ ധോണിക്ക് കഠിന പരിശീലനം തന്നെ വേണ്ടിവരും. ന്യൂസിലാൻഡിനെതിരെ റാഞ്ചിയിൽ ടി20 മത്സരം നടന്നപ്പോൾ ധോണി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവസാനമായി ധോണി വാർത്തകളിൽ നേടിയത് റാഞ്ചിയിൽ നിന്നായിരുന്നു.

ധോണിയെ സ്‌ക്രീനിൽ കണ്ടപ്പോഴെല്ലാം കാണികൾ ആർത്തുവിളിച്ചു. മത്സരത്തിന് മുമ്പോ അതോ ശേഷമോ ഇന്ത്യൻ കളിക്കാർക്കുമൊത്തുള്ള ധോണിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, യൂസ്‌വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പമുള്ളതായിരുന്നു ധോണിയുടെ സൗഹൃദസംഭാഷണം. അതേസമയം നായകനെന്ന നിലയിൽ ചെന്നൈ സൂപ്പർകിങ്‌സിൽ ധോണിയുടെ അവസാനഘട്ടമാകും 2023 ഐപിഎൽ എന്നും പറയപ്പെടുന്നുണ്ട്.

Related Tags :
Similar Posts