< Back
Cricket
സാറ ടെണ്ടുല്‍ക്കര്‍, ശുഭ്മാന്‍ ഗില്‍
Cricket

പ്രണയദിനത്തിൽ കാപ്പി കുടിക്കുന്ന ചിത്രവുമായി ഗില്‍, ഇതേ ഹോട്ടലില്‍ സാറയും; കണ്ടുപിടിച്ചെന്ന് ആരാധകർ

Web Desk
|
15 Feb 2023 2:12 PM IST

ഇരുവരും ഡേറ്റിങ്ങിലാണ് എന്ന ഗോസിപ്പുകളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ ചിത്രം

ലണ്ടൻ: പ്രണയദിനത്തിൽ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. ലണ്ടനിലെ ഒരു റസ്റ്ററന്റിലിരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഗിൽ പങ്കുവച്ചത്. ഈ ചിത്രമല്ല ആരാധകരെ ആവേശഭരിതരാക്കിയത്. 2021 ജൂലൈയിൽ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ഇതേ റസ്റ്റന്റിൽനിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ആരാധകർ കൈയോടെ പൊക്കിയത്.

ചിത്രത്തിലെ പശ്ചാത്തലം ചികഞ്ഞെടുത്ത് ഇരുവരും ഒരേ റസ്റ്ററന്റിൽ ഒരേ സമയത്ത് ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സാറയുമായി ഗിൽ ഡേറ്റിങ്ങിലാണ് എന്ന ഗോസിപ്പുകളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ ചിത്രം.



വീണ്ടും ഇതേത് ദിവസമാണ്? എന്ന കുറിപ്പോടെയാണ് കാപ്പി കുടിക്കുന്ന ചിത്രം ഗില്‍ പോസ്റ്റ് ചെയതത്. ഹേ, സിരി എവിടെ എന്റെ ഭക്ഷണം എന്ന ചോദ്യത്തോടായാണ് സാറ ചിത്രം നേരത്തെ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നത്. ചിത്രം ലണ്ടനിൽ നിന്നുള്ളതാണെന്ന് ആ പോസ്റ്റിൽ സാറ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷമെടുത്ത ചിത്രം ഈ പ്രണയദിനത്തിൽ ഗിൽ പങ്കുവച്ചതാകാം എന്നാണ് ആരാധകരുടെ ഊഹം. നേരത്തെ, സമൂഹമാധ്യമങ്ങളിൽ പരസ്പരം ലൈക്കും കമന്റും ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉയർന്നത്. എന്നാൽ കുറച്ചു മുമ്പ് ഇരുവരും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് നിർത്തിയിരുന്നു.



ഇതിന് പിന്നാലെ ബോളിവുഡ് നടി സാറ അലിഖാനൊപ്പം ഗിൽ മുംബൈ ബാന്ദ്രയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇരുവരും ഭക്ഷണം ഓർഡർ ചെയ്യുന്ന വീഡിയോ ടിക് ടോക്കിലാണ് ആദ്യം പ്രചരിച്ചത്. പിന്നീട് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഈയിടെ പഞ്ചാബി നടി സോനം ബജ്‌വയും ഗില്ലിന്റെ പ്രണയം സംബന്ധിച്ച് സൂചന നൽകിയിരുന്നു. സാറയുമായി ഗിൽ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ആകാം ആകാതിരിക്കാം എന്നായിരുന്നു ഒരു ടെലവിഷൻ ഷോയിൽ നടിയുടെ മറുപടി.


സോനം ബജ്വ, ശുഭ്മാന്‍ ഗില്‍, സാറ അലി ഖാന്‍
സോനം ബജ്വ, ശുഭ്മാന്‍ ഗില്‍, സാറ അലി ഖാന്‍

ആസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്യാംപിലാണ് ഇപ്പോൾ ഗിൽ. യുകെയില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവമാണ്.

Similar Posts