< Back
Cricket
പുഷ്പ നടത്തവുമായി ഡ്വെയ്ൻ ബ്രാവോ: വൈറലായി വിക്കറ്റ് ആഘോഷം
Cricket

പുഷ്പ നടത്തവുമായി ഡ്വെയ്ൻ ബ്രാവോ: വൈറലായി വിക്കറ്റ് ആഘോഷം

Web Desk
|
26 Jan 2022 5:33 PM IST

വാർണറും ജഡേജയും ഇൻസ്റ്റഗ്രാം റീലിലൂടെയാണ് പുഷ്പയിലെ ആക്ഷൻ അനുകരിച്ചതെങ്കിൽ ബ്രാവോയുടെ ആക്ഷൻ കളത്തിലായിരുന്നു. അതും വിക്കറ്റ് ലഭിച്ചതിന് പിന്നാലെ. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് സംഭവം.

ആസ്‌ട്രേലിയയുടെ ഡേവിഡ് വാർണർ, ഇന്ത്യയുടെ രവീന്ദ്ര ജഡേജ എന്നിവക്ക് പിന്നാലെ പുഷ്പയിലെ ആക്ഷൻ അനുകരിച്ച് വെസ്റ്റ്ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും. വാർണറും ജഡേജയും ഇൻസ്റ്റഗ്രാം റീലിലൂടെയാണ് പുഷ്പയിലെ ആക്ഷൻ അനുകരിച്ചതെങ്കിൽ ബ്രാവോയുടെ ആക്ഷൻ കളത്തിലായിരുന്നു. അതും വിക്കറ്റ് ലഭിച്ചതിന് പിന്നാലെ. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് വൈറലായ വിക്കറ്റ് ആഘോഷം.

എതിര്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുഷ്പയിലെ 'ശ്രീവള്ളി' എന്ന ഗാനത്തിലെ അല്ലുവിന്റെ നൃത്തച്ചുവടുകള്‍ അനുകരിക്കുകയായിരുന്നു ബ്രാവോ‍. നിരവധി ആരാധകര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തന്നെ മറ്റൊരു ബംഗ്ലാദേശ് താരവും ഇതെ സിനിമിയിലെ രംഗം ആഘോഷിച്ചിരുന്നു. വിക്കറ്റ് വേട്ടക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആഘോഷവും.

Dwayne Bravo Celebrates Wicket With Allu Arjun's "Pushpa Walk" In Bangladesh Premier League

Related Tags :
Similar Posts