< Back
Cricket
ആഷസ് 2025-26 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Cricket

ആഷസ് 2025-26 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Sports Desk
|
23 Sept 2025 11:16 PM IST

ലണ്ടൻ: നവംബറിൽ തുടങ്ങുന്ന ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ, മാർക്ക് വുഡ് എന്നിവർ പേരിൽ മാറി ടീമിലേക്ക് മടങ്ങിയെത്തി. പുതിയ വൈസ് ക്യാപ്റ്റനായി ഹാരി ബ്രുക്ക് ചുമതലയേൽക്കും. ആൻഡേഴ്സൺ - ടെണ്ടുൽക്കർ ട്രോഫി പരമ്പരയിൽ ഒലി പോപ്പാണ് വൈസ് ക്യാപ്റ്റനായത്. ആസ്‌ട്രേലിയയിൽ നടക്കുന്ന പരമ്പരയിലേക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്.

സ്പിന്നർ വിൽ ജാക്‌സ് ടീമിലിടം പിടിച്ചതാണ് ഇതിലെ പ്രധാന മാറ്റം. ഷോയിബ് ബഷീറിനൊപ്പം രണ്ടാമത്തെ സ്പിന്നറായിട്ടാണ് ജാക്‌സ് ടീമിലുണ്ടാകുക. ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച ജോഫ്രാ ആർച്ചർ, ബ്രൈഡൻ കാഴ്സ്, ഗസ് അറ്റ്കിൻസൺ, ജോഷ് ടങ്ക് തുടങ്ങിയ പെയ്സ് നിരയിലേക്ക് മാർക്ക് വുഡും, മാത്യു പൊട്ട്സും ചേരും.

നവംബർ 21ന് തുടങ്ങുന്ന പരമ്പര ജനുവരി എട്ട് വരെ നീളും. അഞ്ചു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

16 അംഗ ടീം ഇങ്ങനെ - ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഹാരി ബ്രുക്ക് (വൈസ് ക്യാപ്റ്റൻ), ജോഫ്രാ അർച്ചർ, ഗസ് അറ്റ്കിൻസൺ, ഷോയിബ് ബഷീർ, ജേക്കബ് ബെത്തേൽ, ബ്രാണ്ടൻ കാഴ്സ്, സാക് ക്രൌളി, ബെൻ ഡക്കെറ്റ്, വിൽ ജാക്ക്സ്, ഒലി പോപ്പ്, മാത്യു പൊട്ട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്ത്, ജോഷ് ടങ്ക്, മാർക്ക് വുഡ്.

Similar Posts