< Back
Cricket
നിലയുറപ്പിച്ച് പുജാരയും പന്തും: ഇന്ത്യക്ക് മികച്ച ലീഡ്
Cricket

നിലയുറപ്പിച്ച് പുജാരയും പന്തും: ഇന്ത്യക്ക് മികച്ച ലീഡ്

Web Desk
|
3 July 2022 11:44 PM IST

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യക്ക് 257 റൺസ് ലീഡായി.

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യക്ക് 257 റൺസ് ലീഡായി. ചേതേശ്വർ പുജാര(50) റിഷബ് പന്ത്(30) എന്നിവരാണ് ക്രീസിൽ. 132 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു.

സ്‌കോർബോർഡ് നാലിൽ നിൽക്കെ ശുഭ്മാൻ ഗില്ലിനെ ആൻഡേഴ്‌സൺ മടക്കി. ഹനുമ വിഹാരിക്കും അൽപായുസേയുണ്ടായിരുന്നുള്ളു. 11 റൺസെടുത്ത ഹനുമ വിഹാരിയെ ബ്രോഡും പറഞ്ഞയച്ചു. വിരാട് കോഹ് ലി ഫോമിലേക്കുള്ള സൂചന നൽകിയെങ്കിലും 20 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കോഹ്ലിയും പുജാരയും ചേർന്ന് ടീമിനെ കരകയറ്റിയെങ്കിലും കോഹ്ലിയുടെ പുറത്താകൽ ആരാധകർക്ക് നിരാശ സമ്മാനിച്ചു. പിന്നാലെ വന്ന പന്തിനെ കൂട്ടുപിടിച്ച് പുജാര റൺസ് കണ്ടെത്തി. അതോടെ ഇന്ത്യയുടെ ലീഡ് 250 കടന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് ലഭിച്ചത് 132റണ്‍സിന്റെ അതിനിര്‍ണായക ലീഡ്. അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. അതിനുള്ളില്‍ എല്ലാ ബാറ്റര്‍മാരെയും പവലിയനിലെത്തിച്ച് ഇന്ത്യന്‍ ബൗളർമാർ മിടുക്ക് കാട്ടി. സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

140 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് താരം സെഞ്ചുറി നേടുന്നത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് എജ്ബാസ്റ്റണില്‍ പിറന്നത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും സ്വന്തമാക്കി.

തകർത്തടിച്ച ജോണി ബെയര്‍‌സ്റ്റോയുടെ ബലത്തിൽ ഇംഗ്ലണ്ട് കരകയറിയത്. അഞ്ചിന് 84 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിനെ ബെയര്‍‌സ്റ്റോയും നായകൻ ബെൻസ്റ്റോക്കും ചേർന്നാണ് കൈപിടിച്ചുയർത്തിയത്. ഇരുവരും ചേര്‍ന്ന് സ്‌കോർബോർഡ് 100 കടത്തി. അതിനിടെ ഇന്ത്യ ആശിച്ച ബ്രേക്ക്ത്രൂ ഷർദുൽ താക്കൂർ നൽകി. നായകൻ ബുംറയാണ് ബെൻസ്റ്റോക്കിനെ പറന്ന് പിടികൂടിയത്. അപ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർബോർഡ് 149. ബെൻസ്റ്റോക്ക് നേടിയത് 25 റൺസും. പിന്നാലെ എത്തിയ ജാക്ക് ലീച്ചിനും അഞ്ച് പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ.

ഷമിയുടെ കൃത്യതയാർന്നൊരു പന്തിൽ ലീച്ചിന്റെ താളംപോയി. വിക്കറ്റ്കീപ്പർ റിഷബ് പന്തിന് ക്യാച്ച് നൽകി അക്കൗണ്ട് തുറക്കുംമുമ്പെ ലീച്ച് മടങ്ങി. അതിനിടെ ബെയര്‍‌സ്റ്റോ ഗിയർ മാറ്റി ഏകദിന ശൈലിയിൽ ബാറ്റുവീശുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 64 പന്തിൽ വെറും 16 റൺസുമായാണു ബെയർസ്റ്റോ ബാറ്റു ചെയ്തിരുന്നത്. ബുമ്രയുടെയും ഷമിയുടെയും പന്തുകൾ നേരിടാനാകാതെ കുഴങ്ങിയ ബെയർസ്റ്റോ താളം കണ്ടെത്തിയതോടെ റണ്‍സ് പിറന്നു. 12 ഫോറും രണ്ട് സിക്സറുകളും ബെയര്‍സ്റ്റോ കണ്ടെത്തി. സെഞ്ച്വറിക്ക് പിന്നാലെ ബെയര്‍സ്റ്റോ വീണതോടെ വാലറ്റത്തെ ഇന്ത്യ എളുപ്പം മടക്കി.

Related Tags :
Similar Posts