< Back
Cricket
പരാതിയുണ്ടെങ്കിൽ പോയി റിപ്പോർട്ട് ചെയ്യൂ; ഓവലിൽ ഏറ്റുമുട്ടി ഗംഭീറും ക്യൂറേറ്ററും- വീഡിയോ
Cricket

'പരാതിയുണ്ടെങ്കിൽ പോയി റിപ്പോർട്ട് ചെയ്യൂ'; ഓവലിൽ ഏറ്റുമുട്ടി ഗംഭീറും ക്യൂറേറ്ററും- വീഡിയോ

Sports Desk
|
29 July 2025 9:09 PM IST

ഓവൽ പിച്ച് ക്യൂറേറ്ററോട് ഗംഭീർ വിരൽചൂണ്ടി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഓവൽ: മാഞ്ചസ്റ്ററിലെ 'ഷെയ്ക് ഹാൻഡ്' വിവാദത്തിന് പിന്നാലെ വീണ്ടും ഏറ്റുമുട്ടി ഇന്ത്യയും ഇംഗ്ലണ്ടും. ഇത്തവണ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓവൽ ഗ്രൗണ്ട് ചീഫ് ക്യൂറേറ്റർ ലീ ഫോർട്ടിസും തമ്മിലാണ് ചൂടേറിയ വാഗ്വാദുമുണ്ടായത്. ഓവലിലെ പിച്ച് കാണാൻ പോയ ഗംഭീറിനേയും സപ്പോട്ടിങ് സ്റ്റാഫിനെ ക്യൂറേറ്റർ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇവിടെ നിന്ന് 2.5 മീറ്റർ അകലെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്നും ഫോർട്ടിസ് ഗംഭീറിനോട് പറഞ്ഞു.

എന്നാൽ ഇതിനെതിരെ ഗംഭീർ ശക്തമായി പ്രതികരിക്കുകയായിരുന്നു.' നിങ്ങൾ വെറുമൊരു ഗ്രൗണ്ട്‌സ്മാൻ മാത്രമാണ്. റിപ്പോർട്ട് ചെയ്യാനുള്ളത് എന്താണോ, അത് ചെയ്യൂ..'- ഗംഭീർ പറഞ്ഞു. ഇരുവരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നീട് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ നിതാൻഷു കൊട്ടക് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. തുടർന്ന് നടന്ന പ്രസ്മീറ്റിലും ഗംഭീർ സംഭവം വിവരിച്ചു. വ്യാഴാഴ്ചയാണ് ഇന്ത്യൻ ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം. നിലവിൽ 2-1 പരമ്പരയിൽ ഇംഗ്ലണ്ടാണ് മുന്നിൽ.

Similar Posts