Cricket
england vs newzealand
Cricket

ഏകദിന ലോകകപ്പ്; ബെൻ സ്‌റ്റോക്‌സ് ഇല്ലാതെ ഇംഗ്ലണ്ട്- ബാറ്റിങ്

Web Desk
|
5 Oct 2023 1:59 PM IST

ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ടോം ലാത്തം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു

അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ടോം ലാത്തം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം.

പരിക്കു മൂലം ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ഇന്ന് ഇംഗ്ലണ്ട് നിരയിലില്ല. പരിക്കിൽനിന്ന് മുക്തനാകാത്ത കെയ്ൻ വില്യംസണും വെറ്ററന്‍ പേസര്‍ ടിം സൌത്തിയും ന്യൂസിലാൻഡ് ടീമിലുമുള്‍പ്പെട്ടില്ല.

ഐസിസി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ആറാം സ്ഥാനത്തും. 2019ലെ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരം ചോദിക്കാനാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേത്. മത്സരത്തിന് മഴ ഭീഷണിയില്ല.

ഇംഗ്ലണ്ട് ടീം: ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ, മുഈൻ അലി, ലിയാം ലിവിങ്‌സ്‌റ്റോൺ, ക്രിസ് വോക്‌സ്, സാം കറൻ, ആദിൽ റാഷിദ്, മാർക് വുഡ്.

ന്യൂസിലാൻഡ് ടീം: ഡേവിഡ് കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാറിൽ മിച്ചൽ, ടോം ലാത്തം, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്മാൻ, ജെയിംസ് നീഷം, മിച്ചൽ സാന്റർ, മാറ്റ് ഹെൻറി, ട്രൻഡ് ബോൾട്ട്.




Similar Posts