< Back
Cricket
ആര്‍.സി.ബി ലേലത്തില്‍ പിടിച്ചതിനു പിന്നാലെ ചെന്നൈ കിങ്‌സിന് നന്ദിയറിയിച്ച് ഫാഫ് ഡുപ്ലെസി
Cricket

ആര്‍.സി.ബി ലേലത്തില്‍ പിടിച്ചതിനു പിന്നാലെ ചെന്നൈ കിങ്‌സിന് നന്ദിയറിയിച്ച് ഫാഫ് ഡുപ്ലെസി

Web Desk
|
13 Feb 2022 7:36 PM IST

ഏഴ് കോടിക്കാണ് ഫാഫിനെ ആര്‍.സി.ബി സ്വന്തം ടീമിലെത്തിച്ചത്.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയതിന് പിന്നാലെ തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നന്ദി അറിയിച്ച് ഫാഫ് ഡുപ്ലെസി. ഏഴ് കോടിക്കാണ് ഫാഫിനെ ആര്‍.സി.ബി സ്വന്തം ടീമിലെത്തിച്ചത്.

ടീമിനൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ടെന്നും ഒപ്പമുള്ള സമയമെല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ടെന്നും പറഞ്ഞ ഡുപ്ലെസി എല്ലാവരേയും മിസ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ കിങ്‌സിനൊപ്പം കഴിഞ്ഞ 10 വര്‍ഷം കളിച്ച താരമാണ് ഡുപ്ലെസി. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി 16 മത്സരങ്ങളില്‍ നിന്ന് 633 റണ്‍സെടുത്ത താരത്തെ പക്ഷേ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. അതേസമയംആര്‍.സി.ബിയിലെത്തിയ ഡുപ്ലെസി ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. വിരാട് കോഹ്‌ലി നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞിരുന്നു.

Faf du Plessis sends emotional message for CSK fans after RCB buy him in IPL mega auction: 'Super King Forever'

Similar Posts