< Back
Cricket
Has anyone seen Amir?; Former Pakistan pacer trolled after India reached T20 World Cup semi-finals
Cricket

'ആമിറിനെ കണ്ടവരുണ്ടോ'; ഇന്ത്യ ടി20 ലോകകപ്പ് സെമിയിലെത്തിയതിന് പിന്നാലെ മുൻ പാക് പേസർക്ക് ട്രോൾമഴ

Sports Desk
|
2 March 2026 1:22 PM IST

വ്യാഴാഴ്ച വാംഖഡെ സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം

കൊൽക്കത്ത: വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് സെമിയിലേക്ക് മുന്നേറിയതിന് പിന്നാലെ ട്രോളിൽമുങ്ങി മുൻ പാക് പേസർ മുഹമ്മദ് ആമിർ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ പരാജയപ്പെടുമെന്നാണ് അമീർ പ്രവചിച്ചത്. പാകിസ്താൻ ഷോക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ സെമിയിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ എന്തായാലും പ്രവേശിക്കില്ലെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. എന്നാൽ ഈ പ്രവചനം പാളിയതോടെ താരത്തെ ട്രോളി ഇന്ത്യൻ ആരാധകർ രംഗത്തെത്തി. അമീറിനെ കണ്ടവരുണ്ടോയെന്ന ചോദ്യമുയർത്തി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

നേരത്തെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ആമിർ ശ്രദ്ധേനേടിയിരുന്നു. മുൻപ് താരം നടത്തിയ പല പ്രവചനങ്ങളും ശരിയായി വന്നുവെന്നും ഇന്ത്യയുടെ കാര്യത്തിലും ഇതുതന്നെയാണോ സംഭവിക്കുകയെന്ന തരത്തിൽ ചർച്ചയും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ സിംബാബ് വെയേയും വിൻഡീസിനേയും തോൽപ്പിച്ച് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയതോടെ ആമിറിന്റെ പഴയവീഡിയോ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ടി20 ലോകകപ്പിൽ ഫ്‌ളോപ്പാകുമെന്നും താരം പറഞ്ഞിരുന്നു. ബാറ്റിങ് ടെക്‌നില്ലാത്ത ബാറ്ററാണ് അഭിഷേക് എന്നും ലോകകപ്പിൽ താരം തുറന്നുകാട്ടപ്പെടുമെന്നും അമീർ പറഞ്ഞു. എന്നാൽ സിംബാബ്‌വെക്കെതിരായ സൂപ്പർ എട്ട് മാച്ചിൽ അർധ സെഞ്ച്വറിയുമായി അഭിഷേക് ശക്തമായ കംബാക് നടത്തിയിരുന്നു. ഈഡൻ ഗാർഡനിൽ നടന്ന നിർണായക മത്സരത്തിൽ സഞ്ജു സാംസണിന്റെ 97 റൺസ് കരുത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ

Similar Posts