< Back
Cricket
അഞ്ചാം ടെസ്റ്റ് മുടങ്ങിയത് ഐപിഎല്‍ കാരണമല്ല: ഗാംഗുലി
Cricket

'അഞ്ചാം ടെസ്റ്റ് മുടങ്ങിയത് ഐപിഎല്‍ കാരണമല്ല': ഗാംഗുലി

Web Desk
|
13 Sept 2021 6:34 PM IST

ഇന്ത്യന്‍ ക്യാമ്പില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മുടങ്ങിയത് വരാനിരിക്കുന്ന ഐപിഎല്‍ കാരണമല്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോവിഡ് ഭീതിമൂലം ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതാണ് മത്സരം മുടങ്ങാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഐപിഎല്‍ കാരണമല്ല മത്സരം റദ്ദാക്കിയത്. ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ മടി കാണിച്ചു. അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഇന്ത്യന്‍ ക്യാമ്പില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവസാനം കോവിഡ് സ്ഥിരീകരിച്ച ഫിസിയോയുമായി താരങ്ങള്‍ അടുത്ത് ഇടപഴകിയിരുന്നെന്നും ഇതാണ് താരങ്ങളെ കൂടുതല്‍ ഭയപ്പെടുത്തിയതെന്നും' ഗാംഗുലി പറഞ്ഞു.

ഈ മാസം 19 ന് പുനരാരംഭിക്കുന്ന ഐപിഎല്ലിന് വേണ്ടിയാണ് അഞ്ചാം ടെസ്റ്റ് മാറ്റിയതെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിക്കറ്റിനെ പണം ഉണ്ടാകാനുള്ള മാര്‍ഗമായി മാത്രമാണ് ബിസിസിഐ കാണുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം.

Similar Posts