< Back
Cricket
ഐപിഎൽ സ്‌പോൺസർഷിപ്പ് വരുമാനം 1000 കോടി കടന്നു; റെക്കോർഡ്
Cricket

ഐപിഎൽ സ്‌പോൺസർഷിപ്പ് വരുമാനം 1000 കോടി കടന്നു; റെക്കോർഡ്

Web Desk
|
26 March 2022 7:18 PM IST

ചരിത്രത്തിലാദ്യമായി പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും(ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ക്കും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കും നല്‍കുന്ന പുരസ്‌കാരം) ഈ സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുകഴിഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ 2022) സെൻ‌ട്രൽ സ്‌പോൺസർ‌ഷിപ്പുകളിലൂട ഈ വർഷം മാത്രം ബി‌സി‌സി‌ഐ 1,000 കോടി സ്വന്തമാക്കും. ഐപിഎല്ലിന്റെ 15 സീസണുകളിൽ ഇതുവരെ ബിസിസിഐ ഉണ്ടാക്കിയ റെക്കോർഡ് സ്പോൺസർഷിപ്പ് വരുമാനമാണിത്. ഇന്‍സൈഡ് സ്പോര്‍ട്സ് ആണ് ഇക്കാര്യം റിപ്പേര്‍ട്ട് ചെയ്യുന്നത്.

ചരിത്രത്തിലാദ്യമായി പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും(ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ക്കും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കും നല്‍കുന്ന പുരസ്‌കാരം) ഈ സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുകഴിഞ്ഞു. ഈ സീസണില്‍ ഇതിനകം തന്നെ ഒമ്പത് സ്‌പോണ്‍സര്‍ഷിപ്പ് സ്ലോട്ടുകള്‍ വിറ്റുപോയി.

ഐപിഎല്‍ തുടങ്ങി പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സീസണില്‍ മാത്രം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് ആയിരം കോടി ലഭിക്കുന്നത്.. ബ്രാൻഡ് എന്ന നിലയിൽ ഐപിഎല്ലിന്റെ മൂല്യം വ്യക്തമായി കാണിക്കുന്നതാണിതെന്നും പുതിയ സ്പോൺസർഷിപ്പ് ഡീലുകളിൽ ഞങ്ങൾ തികച്ചും സന്തുഷ്ടരാണെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി.

അടുത്ത ദിവസം തന്നെ ബിസിസിഐയുടെ സംപ്രേക്ഷണ കരാര്‍ ആര്‍ക്കെന്നതും പുറത്തുവരും. 45,000 കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വരുമാനം വര്‍ധിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭകരമാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന ടൂര്‍ണമെന്റുകളിലൊന്നാവുകയാണ് ഐപിഎല്‍.

ഇക്കുറി ടാറ്റ ഗ്രൂപ്പ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗിന ടൈറ്റിൽ സ്‌പോൺസര്‍. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് പകരക്കാരായാണ് ടാറ്റ എത്തുന്നത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയും റുപെയും ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌പോണ്‍സര്‍ഷിപ്പിലെത്തിയിരുന്നു. 44 കോടി രൂപ സ്വിഗ്ഗിയും 42 കോടി രൂപ രൂപ റുപെ യും ഓരോ വര്‍ഷവും ബിസിസിഐയ്ക്ക് നല്‍കാനാണ് കരാര്‍

For the first time in 15 years, IPL sponsorships cross Rs 1,000 crore

Related Tags :
Similar Posts