< Back
Cricket
മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു
Cricket

മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

Web Desk
|
13 Feb 2024 3:07 PM IST

11 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ബറോഡ: ഇന്ത്യൻ ടെസ്റ്റ് ടീം മുൻ നായകൻ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ വസതിയിലാണ് അന്ത്യം. 11 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

1959ലെ ഇംഗ്ലണ്ട് പരമ്പരയിലാണ് ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്. ഗെയ്ക്‌വാദിന്റെ കീഴിൽ 1957-58 സീസൺ രഞ്ജി ട്രോഫി കിരീടം ബറോഡ നേടിയിരുന്നു. 1952ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അതേ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 52 റൺസാണ് ഗെയ്ക്ക്വാദിന്റെ ഉയർന്ന സ്‌കോർ.

ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കായി കളിച്ച ഗെയ്ക്ക്വാദ് 3139 റൺസ് നേടിയിട്ടുണ്ട്. 1947 മുതൽ 1961 വരെയാണ് ബറോഡ ടീമിൽ കളിച്ചത്.

Similar Posts