< Back
Cricket
ഹാര്‍‌ദിക് 50 അടിച്ചാല്‍ ജോലി രാജിവെക്കുമെന്ന് ബാനർ: പിന്നെ സംഭവിച്ചത്..
Cricket

ഹാര്‍‌ദിക് 50 അടിച്ചാല്‍ ജോലി രാജിവെക്കുമെന്ന് ബാനർ: പിന്നെ സംഭവിച്ചത്..

Web Desk
|
12 April 2022 3:47 PM IST

ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് പാണ്ഡ്യ ഈ സീസൺ ഐപിഎല്ലിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി കുറിച്ചത്.

മുംബൈ: 'ഹാർദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടിയാൽ ജോലി രാജിവെക്കും' സൺറൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനിടെ ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്ററിലെ വാചകമാണിത്. ടിവി ക്യാമറ ഈ പോസ്റ്റർ ഒപ്പിയെടുത്തതോടെ പാണ്ഡ്യ നേടുന്ന ഓരോ റൺസിനുമൊപ്പം ഈ പോസ്റ്ററും ശ്രദ്ധ നേടി.

പിന്നാലെ പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് പാണ്ഡ്യ ഈ സീസൺ ഐ.പി.എല്ലിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി കുറിച്ചത്. അർദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെയും ഈ ബാനർ ഉയർത്തിയ ആളെ ടിവി ക്യാമറകൾ കാണിക്കുന്നുണ്ടായിരുന്നു. ദു:ഖ ഭാവത്തിൽ ഇരിക്കുന്ന യുവാവ്, പിന്നീട് സമൂഹമാധ്യമങ്ങളിലും തരംഗമായി.

ഈ പോസ്റ്ററിന്റെ പിന്നാമ്പുറക്കഥകളും സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തി. 'ജോലി രാജിവെക്കുമെന്നേ പറഞ്ഞിട്ടുള്ളൂ, എത് ജോലിയാണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ഒരു കമന്റ്. ഹാർദിക് എന്നേ പോസ്റ്ററിൽ എഴുതിയിട്ടുള്ളൂ, ഏത് ഹാർദിക് ആണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നായി മറ്റൊരു കമന്റ്. ക്രിക്കറ്റ് കളി കാണുന്ന ഇപ്പോഴത്തെ ജോലി രാജിവെക്കുമെന്നാണ് ഉദ്ദേശിച്ചതെന്നാണ് മറ്റെരു കമന്റ്. ഇങ്ങനെ രസകരമായ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളെ സജീവമാകുന്നത്.

മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. 42 പന്തുകളിൽ നിന്ന് നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ്. തന്റെ പതിവ് ബാറ്റിങ് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാതെ സാഹചര്യം മനസിലാക്കിയുള്ള ഇന്നിങ്‌സായിരുന്നു പാണ്ഡ്യയുടെത്. പാണ്ഡ്യയും അഭിനവ് മനോഹറും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. എന്നാലും തോറ്റു.

Summary- Funny Banner During Match Between Gujarat Titans And Sunrisers Hyderabad


Related Tags :
Similar Posts