< Back
Cricket
ആടിയാടി മാലയിട്ട് മാക്‌സ്‌വെൽ: കയ്യടിച്ച് കൂടെനിന്നവർ, മിന്നുകെട്ട്
Cricket

ആടിയാടി മാലയിട്ട് മാക്‌സ്‌വെൽ: കയ്യടിച്ച് കൂടെനിന്നവർ, മിന്നുകെട്ട്

Web Desk
|
28 March 2022 4:49 PM IST

പരമ്പരാഗത ഇന്ത്യന്‍ രീതിയില്‍ പരസ്പരം മാലയിടുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

ഇക്കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വലും ഇന്ത്യൻ വംശജയായ വിനി രാമനും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ പരമ്പരാഗത ഇന്ത്യന്‍ രീതിയില്‍ പരസ്പരം മാലയിടുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഷെര്‍വാനിയാണ് മാക്‌സ്‌വലിന്റെ വേഷം. സാരിയുടുത്താണ് വിനി എത്തിയിരിക്കുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഈ മാലയിടല്‍ പലരും പങ്കുവെക്കുന്നുണ്ട്. തമിഴ് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം.

കഴിഞ്ഞ ദിവസം ഹൽദി സെറിമണിയിൽ നിന്നുള്ള മനോഹരമായ ചിത്രം വിനി പങ്കുവെച്ചിരുന്നു. പരമ്പരാ​ഗത ഇന്ത്യൻ ശൈലിയിലുള്ള ഔട്ട്ഫിറ്റിൽ എത്തിയ മാക്‌സ്‌വലും വിനിയും ആണ് ചിത്രത്തിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള ബന്ദ്​ഗാല ധരിച്ചാണ് മാക്‌സ്‌വല്‍ ഹൽദിക്കായി എത്തിയിരുന്നത്. ഹൽദി സെറിമണിയിൽ നിന്നുള്ള ഒരു ചിത്രമെന്നും വെഡ്ഡിങ് വീക് ആരംഭിച്ചു എന്നും കുറിച്ചാണ് വിനി ചിത്രം പോസ്റ്റ് ചെയ്തതിരുന്നത്.

ദീര്‍ഘകാലമായി മാക്‌സ്‌വെല്‍ വിന്നിയുമായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തെ ഡേറ്റിഗിനുശേഷം 2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നത്.

Related Tags :
Similar Posts