< Back
Cricket
ആദ്യ പന്തിൽ തന്നെ രാഹുലിനെ മടക്കി ഷമി: ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം
Cricket

ആദ്യ പന്തിൽ തന്നെ രാഹുലിനെ മടക്കി ഷമി: ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം

Web Desk
|
28 March 2022 7:47 PM IST

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്ലിൽ കന്നിയങ്കക്കാരുടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മികച്ച തുടക്കം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ അവരുടെ ആദ്യ വിക്കറ്റ് തന്നെ ആദ്യ ബോളിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് വീഴ്ത്തി. ഷമിയുടെ ആദ്യ പന്തിൽ തന്നെ രാഹുൽ പുറത്താകുകയായിരുന്നു. വിക്കറ്റ് കീപ്പർ മാത്യു വേയ്ഡിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലഖ്‌നൗവിനെ കെ.എല്‍.രാഹുലും ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. ഒരുപിടി മികച്ച താരങ്ങള്‍ ഇരുടീമിനുമുണ്ട്. ഹാര്‍ദിക് ആദ്യമായി നായകവേഷത്തിലെത്തുന്ന മത്സരം കൂടിയാണിത്. പരിക്ക് ഭേദമായ ശേഷം ഹാര്‍ദിക് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഇരുടീമുകളും താരസമ്പന്നമാണ്. രാഹുല്‍ നയിക്കുന്ന ലഖ്‌നൗവില്‍ ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയിസ്, കൈല്‍ മായേഴ്‌സ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആന്‍ഡ്രൂ ടൈ, ആവേശ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കും.

Related Tags :
Similar Posts