< Back
Cricket
വിരാട് കോഹ്ലി
Cricket

'അന്ന് ഹാരിസ് റൗഫ്, ഇത്തവണ നവീൻ': മാജിക്ക് ഷോട്ട് ആവർത്തിച്ച് വിരാട് കോഹ്‌ലി

Web Desk
|
15 Jan 2024 9:47 PM IST

കോഹ്ലി അന്ന് നേടിയ സിക്സ് ഒരു മാസത്തിനു ശേഷവും തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് റൗഫ് പിന്നീട് പ്രതികരിച്ചിരുന്നു

ഇന്‍ഡോര്‍: അഫ്‌ഗാനിസ്താനെതിരായ രണ്ടാം ടി20യിലൂടെയാണ് 14 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് വിരാമമിട്ട് അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എത്തിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ തിരിച്ചുവരവ് അടയാളപ്പെടുത്തുകയും ചെയ്തു.

16 പന്തിൽ 29 റൺസായിരുന്നു താരം നേടിയിരുന്നത്. അഞ്ച് ബൗണ്ടറികളായിരുന്നു കോഹ്‌ലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ കോഹ്‌ലിയുടെ ഒരു ഷോട്ട് കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താന്റെ ഹാരിസ് റൗഫിനെതിരെ സിക്‌സര്‍ നേടിയപ്പോഴുള്ളതിന് സമാനമായിരുന്നു. ഇത് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയും ചെയ്തു.

അഫ്‌ഗാന്‍ പേസര്‍ നവീൻ ഉൾ ഹഖിനെതിരെയായിരുന്നു കോഹ്‌ലിയുടെ ഇത്തവണത്തെ ഷോട്ട്. ഒരു തകര്‍പ്പന്‍ ബാക്ക്‌ ഫൂട്ട് പഞ്ചിലൂടെ ലോങ്‌ ഓണിലേക്കായിരുന്നു കോഹ്‌ലി അന്ന് ഹാരിസ് റൗഫിനെ പറത്തിയത്. ഇന്ത്യ വലിയ പ്രതിരോധത്തില്‍ നില്‍ക്കെയായിരുന്നു മത്സരത്തിന്‍റെ ഗതി തന്നെ തിരിച്ച് പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ക്ക് കോഹ്‌ലി സൂപ്പര്‍ പഞ്ച് നല്‍കിയത്.

കോഹ്‌ലി നേടിയ ആ സിക്‌സ് ഒരു മാസത്തിനു ശേഷവും തനിക്ക് ഉൾക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റൗഫ് പിന്നീട് പ്രതികരിച്ചിരുന്നു. ഹാരിസ് റൗഫിനെതിരായത് പോലെ, നവീന്‍ ഉള്‍ ഹഖിന്‍റെ പന്തും ലോങ്‌ ഓണിലേക്ക് പറന്നുവെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടു മുന്നെ പതിച്ചതോടെയാണ് ഫോറായി മാറിയത്. ഇതില്‍ തൃപ്തനായിരുന്നില്ലെന്ന് കോഹ്‌ലിയുടെ പിന്നീടുള്ള മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു

View this post on Instagram

A post shared by ICC (@icc)

Related Tags :
Similar Posts