< Back
Cricket
വിക്കറ്റ് നിരസിച്ചു; അമ്പയറുടെ വിരൽ പിടിച്ച് ഉയർത്താൻ ശ്രമിച്ച് പാക് താരം, വീഡിയോ
Cricket

വിക്കറ്റ് നിരസിച്ചു; അമ്പയറുടെ വിരൽ പിടിച്ച് ഉയർത്താൻ ശ്രമിച്ച് പാക് താരം, വീഡിയോ

Web Desk
|
1 July 2022 5:11 PM IST

കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ടീമിന്‍റെ പരിശീന മത്സരത്തിനിടെ അരങ്ങേറിയ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

എൽ.ബി.ഡബ്ല്യുവിനായി അപ്പീൽ ചെയ്യുന്ന ബോളർമാരുടെ രസകരമായ വീഡിയോകൾ ക്രിക്കറ്റ് ലോകത്ത് പലപ്പോഴായി ചിരി പടർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ടീമിന്‍റെ ഒരു പരിശീന മത്സരത്തിനിടെ അരങ്ങേറിയ രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ..

ലങ്കൻ പര്യടത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് സംഭവം . മത്സരത്തിൽ സൽമാൻ അലിക്കെതിരെ താന്‍ എറിഞ്ഞ പന്ത് പാഡിൽ കൊണ്ടപ്പോൾ പാക് പേസ് ബോളര്‍ ഹസൻ അലി അമ്പയറെ നോക്കി വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ വിക്കറ്റ് നിരസിച്ചു. ഉടൻ അമ്പയറുടെ അടുക്കലേക്ക് ഓടിയെത്തിയ ഹസൻ അദ്ദേഹത്തിന്‍റെ ചൂണ്ടുവിരൽ ബലം പ്രയോഗിച്ച് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. രസകരമായ ഈ സംഭവം ഇരു ടീമിലേയും താരങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തി.

വിൻഡീസിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഈ മാസം 16 ന് തുടക്കമാവും.

Related Tags :
Similar Posts