< Back
Cricket
കസേരകളും ചാടിക്കടന്ന് ആരാധകന്‍റെ കിടിലന്‍ ഡൈവിങ് ക്യാച്ച് !; വൈറല്‍
Cricket

കസേരകളും ചാടിക്കടന്ന് ആരാധകന്‍റെ കിടിലന്‍ ഡൈവിങ് ക്യാച്ച് !; വൈറല്‍

Web Desk
|
18 Aug 2021 5:30 PM IST

ഫീനിക്സ് - സൂപ്പര്‍ ചാര്‍ജേഴ്സ് തമ്മിലെ ഹണ്ട്രഡ് ബോള്‍ മത്സരത്തിനിടെയായിരുന്നു ആരാധകന്റെ കിടിലന്‍ പ്രകടനം.

തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തിവിട്ടുകൊണ്ടിരുന്ന ബിര്‍മിങ്ഹാം ഫീനിക്‌സ് നായകന്‍ ലിയാം ലിവിങ്‌സ്റ്റോണിന് ആ പന്തും സിക്‌സറിന് പറത്തിയപ്പോള്‍ കാര്യമായൊന്നും തോന്നിയില്ല. എന്നാല്‍ മനോഹരമായ ലിവിങ്‌സ്‌റ്റോണിന്റെ സിക്‌സറിനെ കവച്ചുവെക്കുന്ന ഡൈവിങ് ക്യാച്ച് ഗാലറിയില്‍ സംഭവിച്ചപ്പോള്‍, ആ നിമിഷത്തിലെ താരമായി മാറുകയായിരുന്നു ആ ആരാധകന്‍.

ബിര്‍മിങ്ഹാം ഫീനിക്‌സും നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സും തമ്മിലുള്ള ഹണ്ട്രഡ് ബോള്‍ മത്സരത്തിനിടെയായിരുന്നു ആരാധകന്റെ കിടിലന്‍ പ്രകടനം. ലിവിങ്‌സ്റ്റണ്‍ പറത്തിവിട്ട പന്ത് കസേരകളും മറികടന്ന് ചാടിപ്പിടിക്കുകയായിരുന്നു 'താരം'. ദൃശ്യങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ തെളിഞ്ഞതും വന്‍ ആരവങ്ങളാണ് ഗാലറിയില്‍ നിന്നും മുഴങ്ങിയത്. ക്യാച്ച് കണ്ട കമന്റേറ്റര്‍മാര്‍ക്കും ആവേശം മറച്ചുവെക്കാനായില്ല.

മത്സരത്തില്‍ ബിര്‍മിങ്ഹാമിനായി നാല്‍പ്പതു പന്തില്‍ നിന്നും 92 റണ്‍സാണ് നായകന്‍ ലിയാം ലിവിങ്‌സ്റ്റോണ്‍ അടിച്ചെടുത്തത്. പത്ത് കൂറ്റന്‍ സിക്‌സറുകളാണ് ലിവിങ്‌സ്റ്റോണിന്റെ ബാറ്റില്‍ നിന്നും പറന്നത്.

നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിന്റെ 143 റണ്‍സ് പിന്തുടര്‍ന്ന ഫീനിക്‌സ്, രണ്ടാം വിക്കറ്റില്‍ ഫിന്‍ അലനും (26 പന്തില്‍ 42) ലിവിങ്സ്റ്റണും ചേര്‍ത്ത 106 റണ്‍സ് കൂട്ടുകെട്ടില്‍ വെറും 74 പന്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ ആറു മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ഫീനിക്‌സ്.

Similar Posts