< Back
Cricket
ചേട്ടാ എന്ന വിളി കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്; മലയാളികളുടെ പിന്തുണയെക്കുറിച്ച് സഞ്ജു സാംസൺ - വീഡിയോ
Cricket

'ചേട്ടാ എന്ന വിളി കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്'; മലയാളികളുടെ പിന്തുണയെക്കുറിച്ച് സഞ്ജു സാംസൺ - വീഡിയോ

Web Desk
|
24 Aug 2022 9:34 AM IST

സഞ്ജു ഏത് രാജ്യത്ത് കളിച്ചാലും താരത്തിനെ പിന്തുണയ്ക്കാൻ നിരവധി ആരാധകർ എത്താറുണ്ട്

ഹരാരെ: ഇന്ത്യക്കായി കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ആരാധകരുടെ പ്രിയ താരമാണ് സഞ്ജു സാംസൺ. സഞ്ജു ഏത് രാജ്യത്ത് കളിച്ചാലും താരത്തിനെ പിന്തുണയ്ക്കാൻ നിരവധി ആരാധകർ എത്താറുണ്ട്. ഇപ്പോൾ ആരാധകരുടെ പിന്തുണയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സഞ്ജു.

'ആരാധകരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്, എനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. കാണികളിൽ ഒരുപാട് മലയാളികൾ ഉണ്ടെന്ന് തോന്നുന്നു. അവരുടെ ചേട്ടാ വിളി കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു' സഞ്ജു പറഞ്ഞു.



സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിൽ 43 റൺസോടെ പുറത്താവാതെ നിന്ന സഞ്ജു മാൻ ഓഫ് ദി മാച്ച് ആയിരുന്നു. വിക്കറ്റിന് പിന്നിൽ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും സഞ്ജുവിൽ നിന്ന് വന്നു. എന്നാൽ, മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.

13 പന്തിൽ നിന്ന് രണ്ട് സിക്സോടെ 15 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് സംഘത്തിൽ സഞ്ജു ഇടം നേടിയിട്ടില്ല. ഇതോടെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിൽ സഞ്ജു ഇടം നേടാനുള്ള സാധ്യതകളും വിരളമാണ്.

Similar Posts