< Back
Cricket
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുത്തു
Cricket

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുത്തു

Web Desk
|
24 Oct 2021 7:16 PM IST

ടി20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇഷാന്‍ കിഷനു പകരം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചു. ഹര്‍ദിക് പാണ്ഡ്യെ, വരുണ്‍ ചക്രവര്‍ത്തി, എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയില്‍ ഇന്ത്യയുടെ കരുത്ത്.

ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്താനായിട്ടില്ല.ക്രിക്കറ്റ്‌ലോകം കാത്തിരിക്കുന്ന മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്ലിപ്പടയുടെ പ്രതീക്ഷ. രോഹിതും കോഹ്ലിയും രാഹുലും മികച്ച തുടക്കം നല്‍കണം. പിന്നാലെ കത്തിക്കയറാന്‍ സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.

Related Tags :
Similar Posts