< Back
Cricket
ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു; ഓസീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
Cricket

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു; ഓസീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

Web Desk
|
30 Oct 2021 10:21 PM IST

തകർത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 71 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയത്.

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ സൂപ്പർ 12 പോരാട്ടത്തിൽ ഓസ്‌ട്രേലിയെക്കെതിരെ ഇംഗ്ലണ്ടിനു മിന്നും ജയം. 126 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റും 8.2 ഓവറും ശേഷിക്കെ വിജയം കണ്ടു. തകർത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 71 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയത്.

ഓസീസിനെ ചുരുങ്ങിയ സ്‌കോറിൽ ഒതുക്കിയതും ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കി. ജേസണ്‍ റോയി 22 റണ്‍സ് നേടി. ജോണി ബെയര്‍സ്റ്റോ 11 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാമ്പ, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇംഗ്ലീഷ് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. നിശ്ചിത ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ ഒസീസിന് 125 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

49 പന്തിൽ നാലു ഫോറടക്കം 44 റൺസെടുത്ത ഫിഞ്ചാണ് ഇംഗ്ലീഷ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അഗർ 20 പന്തിൽ 20 റൺസെടുത്തു. ഡേവിഡ് വാർണർ (1) സ്റ്റീവ് മിത്ത് (1 ) ഗ്ലെൻ മാക്‌സ് വെൽ(6) മാർക്കസ് സ്റ്റോയ്‌നിസ് (0) മാത്യു വെയ്ഡ് (18) എന്നിവരും നിരാശരാക്കി.

നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രസ് ജോർദനാണ് ഒസീസിന്റെ നട്ടെല്ലൊടിച്ചത്. ക്രിസ് വോക്‌സും മിൽസും രണ്ടു വിക്കറ്റെടുത്തു.

Similar Posts