< Back
Cricket
Pak Cricket, Iftikhar Ahmed
Cricket

ഇഫ്തിഖാറിനെ അമ്മാവാ എന്ന് വിളിച്ച് ആരാധകൻ, ചൂടായി താരം; പിന്നീട് സെൽഫി

Web Desk
|
17 Jan 2024 4:10 PM IST

ആദ്യം ദേഷ്യപ്പെട്ട പാക് ക്രിക്കറ്റർ പിന്നീട് ഇതെ ആരാധകന്റെ ഒപ്പം സെൽഫിയും എടുത്തു

വെല്ലിങ്ടൺ: പാക് ക്രിക്കറ്റർ ഇഫ്തിഖാർ അഹമ്മദിനെ അമ്മാവാ എന്ന് വിളിച്ച ആരാധകനോട് ദേഷ്യപ്പെട്ട് താരം. ന്യൂസിലാൻഡിനെതിരെ നടന്ന രണ്ടാം ടി20 പരമ്പരയിലാണ് സംഭവം.

ആരാധകന്റെ വിളി ഇഷ്ടപ്പെടാത്ത താരം മിണ്ടാതിരിക്കാനാണ് ആദ്യം പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇഫ്തിഖാര്‍, ബൗണ്ടറി ലൈനിനു സമീപത്തു ഫീൽ‍ഡ് ചെയ്യുന്നതിനിടെയാണ് വിളി എത്തിയത്.

ചാച്ചു( അമ്മാവന്‍) എന്നു വിളിക്കരുതെന്ന് ഇഫ്തിഖാർ ആവശ്യപ്പെട്ടു. ഇഫ്തിഖാറിന്റെ ഫാൻ ആണെന്ന് ആരാധകൻ പറഞ്ഞെങ്കിലും, പാക്ക് താരം ഇതൊന്നും ഗൗനിച്ചില്ല. ഒന്നു മിണ്ടാതിരിക്കാമോ എന്നായിരുന്നു ഇഫ്തിഖാറിന്റെ അടുത്ത പ്രതികരണം. എന്നാൽ പിന്നീട് ഇതേ ആരാധകന്റെ കൂടെ ഇഫ്തിഖാർ സെല്‍ഫി എടുക്കുകയും ചെയ്തു.

ഏറ്റവും കൗതുകകരമായ കാര്യം ഇഫ്തിഖാറിനെ സഹതാരങ്ങൾ ചാച്ചു എന്ന് വിളിക്കാറുണ്ട്. പാക് മുൻ നായകൻ ബാബർ അസം ആണ് ഈ വിളിപ്പേര് നൽകിയത്. 32 വയസായ ഇഫ്തിഖാർ പാകിസ്താനായി 52 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 28 ഏകദിനം, നാല് ടെസ്റ്റ് എന്നിങ്ങനെയാണ് ഈ ഓൾറൗണ്ടറുടെ പേരിലുള്ളത്.

Similar Posts