< Back
Cricket
ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്‍റി-20 ഇന്ന്
Cricket

ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്‍റി-20 ഇന്ന്

Web Desk
|
25 July 2021 4:23 PM IST

രണ്ടാം ഏകദിനത്തിൽ ''തോറ്റാലെന്തേ വിറപ്പിച്ചില്ലേ' എന്ന അവസ്ഥയിലാണ് ഇന്ത്യ ജയിച്ചുകയറിയത്. നിലവിൽ താരതമ്യേന ദുർബലരായ ശ്രീലങ്കൻ നിരയ്‌ക്കെതിരേയുള്ള അത്തരത്തിലുള്ളൊരു വിജയം പോര എന്നൊരു വിമർശനം ഉയരുന്നുണ്ട്.

ഇന്ത്യക്കെതിരായി ഒന്നും സംഭവിക്കില്ലെന്ന് ആരാധകർ വിധിയെഴുതിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ ഞെട്ടിച്ച വിജയം നേടിയ ശ്രീലങ്ക ഇന്ന് കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ നേരിടുന്നു. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ട്വന്റി-20ക്ക് ഇന്ന് രാത്രി എട്ടുമണി മുതൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം വേദിയാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിന പരമ്പരയിലെ 2-1ന്റെ വിജയം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതേസമയം രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും മുൻനിര പരാജയപ്പെട്ടത് ശിഖർ ധവാൻ നയിക്കുന്ന ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. രണ്ടാം ഏകദിനത്തിൽ ''തോറ്റാലെന്തേ വിറപ്പിച്ചില്ലേ' എന്ന അവസ്ഥയിലാണ് ഇന്ത്യ ജയിച്ചുകയറിയത്. നിലവിൽ താരതമ്യേന ദുർബലരായ ശ്രീലങ്കൻ നിരയ്‌ക്കെതിരേയുള്ള അത്തരത്തിലുള്ളൊരു വിജയം പോര എന്നൊരു വിമർശനം ഉയരുന്നുണ്ട്.

അതേസമയം രാഹുൽ ദ്രാവിഡ് എന്ന കോച്ച് ഇന്ത്യയുടെ മുഖ്യപരിശീലകനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ ്ഈ പരമ്പര. അതുകൊണ്ടു തന്നെ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പര ആധികാരികമായി തന്നെ നേടേണ്ടത് ദ്രാവിഡിന്റെ മുന്നിലുള്ള ഒരു കടമ്പ കൂടിയാണ്. മലയാളി താരം സഞ്ജു സാംസണോ ദേവ്ദത്ത് പടിക്കലിനോ ഇന്ന് കളിക്കാൻ അവസരം കിട്ടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം അതിന് വലിയ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ

സാധ്യത ടീം (ഇന്ത്യ) - ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷൻ കിഷൻ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, രാഹുൽ ചഹർ/ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ.

ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം മൂന്നാം ഏകദിനത്തിലെ വിജയം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ആഭ്യന്തര തർക്കത്തിൽ തകർന്നു നിന്ന ഒരു ടീമിന് ആ വിജയം നൽകിയത് ജീവശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ വിറപ്പിക്കാൻ തന്നെയാണ് അവരുടെ പദ്ധതി.

സാധ്യത ഇലവൻ(ശ്രീലങ്ക)- അവിഷ്‌ക ഫെർണാണ്ടോ, മിനോദ് ഭാനുക, ഭാനുക രജപക്‌സ, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ദാസുൻ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, ഇസ്‌റു ഉഡാന, അഖില ധനഞ്ജയ, ദുഷ്മാന്ത ചമീര

അതേസമയം മൂന്നാം ഏകദിനത്തിലെ പോലെ ട്വന്റി-20യിലും മഴ രസംകൊല്ലിയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Related Tags :
Similar Posts