< Back
Cricket
ശ്രീലങ്കയ്‌ക്കെതിരെ ടി20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ടീമിൽ
Cricket

ശ്രീലങ്കയ്‌ക്കെതിരെ ടി20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ടീമിൽ

Web Desk
|
24 Feb 2022 7:01 PM IST

ബാറ്ററായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡയും ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു.

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. ബാറ്ററായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡയും ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു.

കഴിഞ്ഞ മത്തരത്തിൽ അരങ്ങേറിയ ഓപ്പണർ റുതുരാജ് ഗെയ്ക്വാദിന് പരിക്ക് കാരണം മാറ്റി നിർത്തി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷനെ ടീമിൽ നിലനിർത്തി. സ്പിന്നർ യുസ്വേന്ദ്ര ചാഹലും പേസർ ഭുവനേശ്വർ കുമാറും ഇന്ത്യയുടെ അന്തിമ ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20 കളിച്ച ടീമിൽ ശ്രീലങ്കയും രണ്ട് മാറ്റങ്ങൾ വരുത്തി. തീക്ഷണക്കും കുശാൽ മെൻഡിസ് എന്നിവർക്ക് പകരം ദിനേശ് ചണ്ടിമലും വാൻഡെർസേയും ലങ്കയുടെ അന്തിമ ഇലവനിലെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ലങ്കക്കെതിരെ ഇറങ്ങുന്നത്.

ഇന്ത്യ- രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രെയാസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യർ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, യുസവേന്ദ്ര ചാഹൽ

ശ്രീലങ്ക- പതും നിസങ്ക, കമിൽ മിശ്ര, ചരിത് അസലങ്ക, ദിനേഷ് ചണ്ടിമൽ, ജനിത് ലിയങ്കേ, ദസുൻ ഷനക, ചമിക കരുണരത്‌നെ, ജെഫ്രി വാൻഡെർസേ, പ്രവീൺ ജയവിക്രമ, ദുഷ്മന്ത ചമീര, ലഹിറു കുമാര.

Similar Posts