< Back
Cricket

Cricket
ഇന്ത്യ മികച്ച നിലയിൽ നിൽക്കേ മഴയെത്തി; ആദ്യ ട്വന്റി 20 ഉപേക്ഷിച്ചു
|29 Oct 2025 4:53 PM IST
ക്യാൻബറ: ഇന്ത്യ-ഓസീസ് ട്വന്റി 20 പരമ്പരക്ക് നനഞ്ഞതുടക്കം. മത്സരം തുടരാൻ സകലസാധ്യതകളും പരിശോധിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് മത്സരം ഉപക്ഷേിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ 97ന് 1 ശക്തമായ നിലയിലായിരുന്നു. 24 പന്തിൽ 39 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും 20 പന്തിൽ 37 റൺസുമായി വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഇരുവരും മികച്ച ഫോമിൽ നിൽക്കെയാണ് മഴയെത്തിയത്. 14 പന്തിൽ 19 റൺസുമായി അഭിഷേക് ശർമയാണ് പുറത്തായത്.
മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചപ്പോൾ ജസ്പ്രീത് ബുംറക്കൊപ്പം ഹർഷിത് റാണയാണ് കളത്തിലിറങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച മെൽബണിൽ നടക്കും.