< Back
Cricket
India-bangladesh icc under-19 world cup
Cricket

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെതിരെ 84 റൺസ് ജയം

Web Desk
|
20 Jan 2024 10:34 PM IST

ഓപ്പണർ ആദർശ് സിങ്ങിന്റെയും (96 പന്തിൽ 76) ക്യാപ്റ്റൻ ഉദയ് ശരന്റെയും (94 പന്തിൽ 64) അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.

ബ്ലൂംഫൊണ്ടെയ്: അണ്ടർ-19 ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെതിനെ 84 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. ഓപ്പണർ ആദർശ് സിങ്ങിന്റെയും (96 പന്തിൽ 76) ക്യാപ്റ്റൻ ഉദയ് ശരന്റെയും (94 പന്തിൽ 64) അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.

ഇന്ത്യൻ നിരയിൽ പ്രിയാൻശു മോലിയ, ആരവല്ലി അവിനാഷ് എന്നിവർ 23 റൺസു സച്ചിൻ ദാസ് 26 റൺസും നേടി. ബാക്കിയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല. അർഷിൻ കുൽക്കർണി (7), മുഷീർ ഖാൻ (3), മുരുകൻ പെരുമാൾ അഭിഷേക് (4), രാജ് ലിമ്പാനി (2) എന്നിങ്ങനെയാണ് ഇന്ത്യൻ നിരയിൽ മറ്റുള്ളവരുടെ സ്‌കോറുകൾ.

252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.5 ഓവറിൽ 167 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 9.5 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത സൗമി കുമാർ പാണ്ഡിയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.

Similar Posts