< Back
Cricket
കുതിപ്പ് തുടർന്ന് ഇന്ത്യ;ശ്രീലങ്കയെ നാലാം  വനിതാ ടി20യിൽ തകർത്തു
Cricket

കുതിപ്പ് തുടർന്ന് ഇന്ത്യ;ശ്രീലങ്കയെ നാലാം വനിതാ ടി20യിൽ തകർത്തു

Sports Desk
|
28 Dec 2025 10:59 PM IST

വനിതാ ക്രിക്കറ്റിൽ അതിവേ​ഗം പതിനായിരം റൺസ് തികക്കുന്ന താരമായി സ്മൃതി മന്ദാന

കാര്യവട്ടം: ശ്രീലങ്കക്കെതിരെയുള്ള നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസിന്റെ വിജയം. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് ജയിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിം​ഗിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. സ്മൃതി മന്ദാനയും (48 പന്തിൽ80) ഷെഫാലി വെർമയും (46 പന്തിൽ 79) അർധസെഞ്ച്വറി നേടി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ ഒതുങ്ങി. ക്യാപ്റ്റൻ ചാമരി അതപത്തുവാണ് (37 പന്തിൽ52) ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി വൈഷ്ണവി ശർമ, അരുന്ധതി റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഷെഫാലിയും സ്മൃതിയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 162 റൺസ് അടിച്ചു. ഇത് വനിതാ ടി20യിൽ ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് കൂടാതെ വനിതാ ക്രിക്കറ്റിൽ അതിവേ​ഗം പതിനായിരം റൺസ് തികക്കുന്ന താരമായി സ്മൃതി മന്ദാന. സ്മൃതിക്ക് മുമ്പ് ഈ നേട്ടത്തിലേക്കെത്തുന്നത് മിതാലി രാജ്, ഷാർലറ്റ് എഡ്വേർഡ്‌സ്, സൂസി ബേറ്റ്‌സ് എന്നിവരാണ് ഈ നേട്ടത്തിലേക്കെത്തുന്നത്. നിമാഷാ മീപാ​ഗെയുടെ പന്തിൽ 15-ാം ഓവറിലാണ് ഷെഫാലി പുറത്താവുന്നത്. പിന്നാലെ 16-ാം ഓവറിലെ ആദ്യ പന്തിൽ മൽഷാ ഷെഹാനിയുടെ ബോളിൽ സ്മൃതിയും പുറത്തേക്ക്. അതിനിടയിൽ 16 പന്തിൽ 40 റൺസുമായി റിച്ചാ ഘോഷിന്റെ കാമിയോ റോളും കൂടിയാവുമ്പോൾ ഇന്ത്യ 221 എന്ന മികച്ച സ്കോറിലേക്ക്.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ശ്രീലങ്കയും മോശമായിരുന്നില്ല. ഓപ്പണർമാരായ ഹാസിനി പെരേരയും ക്യാപ്റ്റൻ ചാമരി അതപത്തുവും ചേർന്ന് ഭോദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ 20 പന്തിൽ 33 റൺസ് എടുത്ത് ഹാസിനി മടങ്ങി. എന്നാൽ അർധ സെഞ്ച്വറി യുമായി ചാമരി തിളങ്ങി. പിന്നീട് ഇമാഷ ദുലാനി (28 പന്തിൽ 29) , ഹർഷിത സമരവിക്രമ (13 പന്തിൽ 20) എന്നിവർക്കും തിളങ്ങാനായില്ല. ഹർഷിതയെ വൈഷ്ണവി ശർമയും, ഇമേഷയെ അമൻജോത് കൗറുമാണ് പുറത്താക്കിയത്. 19-ാം ഓവറിൽ രഷ്മിക സേവന്തിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു.

ഡിസംബർ 30 ന് കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് അവസാന മത്സരം.

Similar Posts