< Back
Cricket
ടി20 ലോകകപ്പ് ആര് നേടും? മൈക്കൽ വോണ്‍ പറയുന്നത് ഇങ്ങനെ...
Cricket

ടി20 ലോകകപ്പ് ആര് നേടും? മൈക്കൽ വോണ്‍ പറയുന്നത് ഇങ്ങനെ...

Web Desk
|
21 Oct 2021 3:16 PM IST

സന്നാഹമത്സരത്തിലെ പ്രകടനം നോക്കുകയാണെങ്കിൽ ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതകൽപ്പിക്കപ്പെടുന്ന ടീം ഇന്ത്യയായിരിക്കുമെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്.

ടി20 ലോകകപ്പ് ആര് നേടുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ മൈക്കൽ വോൺ. സന്നാഹമത്സരത്തിലെ പ്രകടനം നോക്കുകയാണെങ്കിൽ ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതകൽപ്പിക്കപ്പെടുന്ന ടീം ഇന്ത്യയായിരിക്കുമെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്.

ട്വിറ്ററിലൂടെയായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ പ്രതികരണം. പരിശീലന മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം നോക്കുകയാണെങ്കിൽ ഈ ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീം ഇന്ത്യയാണെന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെയും ആസ്‌ട്രേലിയയേയും ആധികാരികമായിട്ടായിരുന്നു ഇന്ത്യ തോൽപ്പിച്ചത്. ഞായറാഴ്ച ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടാൻ ഇന്ത്യ തയ്യാറെടുത്തിരിക്കുകയണ്.

ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യ സന്നാഹം ഗംഭീരമാക്കിയത്. രണ്ടാം മത്സരത്തിൽ ആസ്‌ട്രേലിയയേയും തോൽപിച്ചു. അതും എട്ട് വിക്കറ്റിന്. ഇന്ത്യന്‍ ക്യാമ്പില്‍ കാര്യമായ ആശങ്കകളൊന്നുമില്ല. ബാറ്റിങിൽ ഇന്ത്യ ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. ടോപ് ഓർഡർ ബാറ്റർമാർ തന്നെ കളി ഇന്ത്യയുടെ വരുതിയിലാക്കി. ഓപ്പണിങില്‍ ആരൊക്കെ ഇറങ്ങുമെന്ന് മാത്രമെ ഇനി അറിയേണ്ടതുള്ളൂ.

ബൗളർമാരും മികവിനൊത്ത് ഉയർന്നു. ആസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലെ അശ്വിന്റെ ഫോം ഇന്ത്യക്ക് ആശ്വസിക്കാൻ വകനൽകുന്നതാണ്. അതേസമയം യുഎഇയിലെ പിച്ചുകള്‍ മത്സരഫലത്തില്‍ നിര്‍ണായകമാകുമെന്നും മൈക്കല്‍ വോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഐ.പി.എല്ലില്‍ വലിയ സ്കോര്‍ പിറന്ന മത്സരങ്ങള്‍ കുറവായിരുന്നു. 150-160 റണ്‍സൊക്കെ പ്രതിരോധിക്കാന്‍ ടീമുകള്‍ക്കാവുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts