< Back
Cricket

Cricket
ഏഷ്യാകപ്പ്: പാകിസ്താന് ടോസ്, ഇന്ത്യയെ ബാറ്റിങിനയച്ചു
|4 Sept 2022 7:18 PM IST
ഒരുപിടി മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജ നാട്ടിലേക്ക് മടങ്ങി.
ദുബൈ: ഏഷ്യാകപ്പ് സൂപ്പർഫോർ പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങിനയച്ചു. ഒരുപിടി മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജ നാട്ടിലേക്ക് മടങ്ങി. ഹാർദിക് പാണ്ഡ്യ പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തി. ദീപക് ഹൂഡ, രവി ബിശ്‌നോയ് എന്നിവരും ടീമിൽ ഇടം നേടി.
ഫൈനലിന് മുൻപുള്ള ട്രയൽ. ആ നിലക്കാണ് ക്രിക്കറ്റ് ലോകം ഇന്നത്തെ ഇന്ത്യ, പാക് മത്സരത്തെ വിലയിരുത്തുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപിച്ച മുൻതൂക്കം ഇന്ത്യക്കുണ്ട്. . ഹോങ്കോങ്ങിനെ തുരത്തിയതിന്റെ കരുത്തിലാണ് പാകിസ്താൻ. ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും അനിശ്ചിതാവസ്ഥയും ഇന്നത്തെ കളിയിൽ ഉറപ്പാണ്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.