< Back
Cricket
Jitesh Sharma is not there, Sanju is the wicketkeeper; India chooses to bowl against UAE
Cricket

ജിതേഷ് ശർമയില്ല, വിക്കറ്റ് കീപ്പറായി സഞ്ജു ടീമിൽ; യുഎഇക്കെതിരെ ബോളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

Sports Desk
|
10 Sept 2025 8:01 PM IST

യുഎഇ ടീമിൽ മലയാളി താരം അലിഷാൻ ഷറഫു ഇടംപിടിച്ചു

ദുബൈ: ഏഷ്യാകപ്പിലെ ആദ്യമത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. പ്ലെയിങ് ഇലവനിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചു. സഞ്ജുവിന് പകരം ജിതേഷ് ശർമയെ പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരത്തിന് അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഒരുവർഷത്തെ ഇടവേളക്ക് ശേഷം ശുഭ്മാൻ ഗിൽ ടി20 ടീമിലേക്ക് മടങ്ങിയെത്തി.

അതേസമയം, സഞ്ജു ഓപ്പണിങ് റോളിൽ ഇറങ്ങിയേക്കില്ല. മധ്യനിരയിലാകും താരത്തിന് സ്ഥാനം ലഭിക്കുക. സ്പിന്നർ വരുൺചക്രവർത്തിക്ക് പുറമെ കുൽദീപ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചു. ജസ്പ്രീത് ബുംറ മാത്രമാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് പേസർ. യുഎഇ ടീമിൽ മലയാളി താരം അലിഷാൻ ഷറഫു ഇടംപിടിച്ചു. സഞ്ജുവിനെതിരെ മറ്റൊരു മലയാളി താരം കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതയും ഇതോടെ മത്സരത്തിനുണ്ട്

ഇന്ത്യ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗില്, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ,സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ശിവംദുബെ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

Similar Posts