< Back
Cricket
കാര്യവട്ടം ടി20: ഇന്ത്യക്ക് ബാറ്റിങ്; മാക്‌സ്‌വെല്ലിനെ എത്തിച്ച് ടീം ശക്തിപ്പെടുത്തി ആസ്‌ട്രേലിയ
Cricket

കാര്യവട്ടം ടി20: ഇന്ത്യക്ക് ബാറ്റിങ്; മാക്‌സ്‌വെല്ലിനെ എത്തിച്ച് ടീം ശക്തിപ്പെടുത്തി ആസ്‌ട്രേലിയ

Web Desk
|
26 Nov 2023 6:51 PM IST

വിശാഖപ്പട്ടണത്ത് കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ ആസ്ട്രേലിയ രണ്ട് മാറ്റങ്ങൾ വരുത്തി

തിരുവനന്തപുരം: കാര്യവട്ടം ടി20യിൽ ടോസ് നേടിയ ആസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. വിശാഖപ്പട്ടണത്ത് കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ ആസ്‌ട്രേലിയ രണ്ട് മാറ്റങ്ങൾ വരുത്തി.

ബെഹ്‌റൻഡോഫിന് പകരക്കാരനായി ആദം സാമ്പ ടീമിൽ ഇടം നേടിയപ്പോൾ ആരോൺ ഹാർദിക്ക് പകരം മാക്‌സ് വെലും ടീമിൽ എത്തി. വിശാഖപ്പട്ടത്ത് 200 റൺസിലേറെ പിറന്നിട്ടും ആസ്‌ട്രേലിയക്ക് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ് (നായകന്‍), തിലക് വർമ്മ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ

ആസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): സ്റ്റീവൻ സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍-നായകന്‍), സീൻ ആബട്ട്, നഥാൻ എല്ലിസ്, ആദം സാമ്പ, തൻവീർ സംഗ

Similar Posts