< Back
Cricket
ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
Cricket

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

Web Desk
|
18 Oct 2021 5:36 PM IST

ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം ആരംഭിച്ചു

ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ വൈകീട്ട് 7.30 നാണ് മത്സരം തുടങ്ങുക. ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം ആരംഭിച്ചു.

മുൻ നായകൻ എംഎസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പം ഉപദേഷ്ടാവായി ഉണ്ട്. ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രത്യേകതയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിന് ഉണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോഹ് ലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

റിസർവ് താരങ്ങൾ

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്സർ പട്ടേൽ.

Similar Posts