< Back
Cricket

Cricket
ജോ റൂട്ടിന് സെഞ്ച്വറി, സിറാജിന് നാല് വിക്കറ്റ്; ലോഡ്സില്‍ ഇന്ത്യ തിരിച്ചുവരുന്നു
|14 Aug 2021 10:09 PM IST
നായകന്‍ ജോ റൂട്ട് 160 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു
നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെ ബലത്തില്‍ മികച്ച സ്കോറിലേക്ക് മുന്നേറിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബൌളര്‍മാര്‍ പിടിമുറുക്കുന്നു. സെഞ്ച്വറിയുമായി ജോ റൂട്ട് ഇപ്പോഴും കളത്തിലുണ്ടെങ്കിലും മുഹമ്മദ് സിറാജും ഇഷാന്ത് ശര്‍മ്മയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു.
നാല് വിക്കറ്റ് നേടി സിറാജും മൂന്ന് വിക്കറ്റെടുത്ത ഇഷാന്തുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ ജോ റൂട്ട് 160 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.