< Back
Cricket
ടി20 ലോകകപ്പ്: സൂര്യകുമാർ യാദവ് വീണു, ഇന്ത്യ പരുങ്ങലിൽ
Cricket

ടി20 ലോകകപ്പ്: സൂര്യകുമാർ യാദവ് വീണു, ഇന്ത്യ പരുങ്ങലിൽ

Web Desk
|
10 Nov 2022 2:05 PM IST

ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ. ആദില്‍ റാഷിദ് എന്നിവർക്കാണ് വിക്കറ്റ്

അഡ്‌ലയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ ആദ്യ പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ്മ(27) ലോകേഷ് രാഹുൽ(5 സൂര്യകുമാര്‍ യാദവ്(14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 12 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. വിരാട് കോഹ്ലിയും(26) ഹാര്‍ദ്പാണ്ഡ്യയുമാണ് ക്രീസിൽ. ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ. ആദില്‍ റാഷിദ് എന്നിവർക്കാണ് വിക്കറ്റ്.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഡേവിഡ് മലാന് പകരം ഫിലിപ് സാൾട്ടും വുഡിന് പകരം ക്രിസ് ജോർദാനും കളിക്കും. ഇന്ത്യ (അന്തിമ ഇലവൻ): കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷദീപ് സിങ്.

ഇംഗ്ലണ്ട് (അന്തിമ ഇലവൻ): ജോസ് ബട്ട്‌ലർ, അലക്‌സ് ഹാൾസ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റൺ, മൊയീൻ അലി, സാം കുറാൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്‌സ്, ആദിൽ റാഷിദ്.

Related Tags :
Similar Posts