< Back
Cricket
ലോഡ്സില്‍ തിളങ്ങി ഇന്ത്യന്‍ പേസര്‍മാര്‍, അജയ്യനായി റൂട്ട്; ഇംഗ്ലണ്ടിന് ലീഡ്
Cricket

ലോഡ്സില്‍ തിളങ്ങി ഇന്ത്യന്‍ പേസര്‍മാര്‍, അജയ്യനായി റൂട്ട്; ഇംഗ്ലണ്ടിന് ലീഡ്

Web Desk
|
15 Aug 2021 9:52 AM IST

നാലാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെയാണ്

ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 27 റണ്‍സ് ലീഡ്. 391 റണ്‍സിന് ഇംഗ്ലീഷ് പടയിലെ ഏവരും പുറത്താവുകയായിരുന്നു. 180 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നാലാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെയാണ്. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജെയിംസ് ആന്‍റേഴ്സനാണ് ഇംഗ്ലീഷ് ബൌളിങ് നിരയില്‍ ഏറ്റവും അപകടകാരി. കെ.എല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കുന്ന തുടക്കത്തിലായിരിക്കും ഇന്ത്യയുടെ പ്രതീക്ഷ.

Related Tags :
Similar Posts