< Back
Cricket
Root and Pope hit half-centuries; England take control of Manchester Test
Cricket

റൂട്ടിനും പോപ്പിനും അർധ സെഞ്ച്വറി; മാഞ്ചസ്റ്റർ ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

Sports Desk
|
25 July 2025 5:46 PM IST

ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 358 റൺസിൽ ഓൾഔട്ടായിരുന്നു

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രാക്കിലായി ഇംഗ്ലണ്ട്. 225-2 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർ ലഞ്ചിന് പിരിയുമ്പോൾ 332-2എന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി ഒലീ പോപ്പും(123 പന്തിൽ 70), ജോ റൂട്ടുമാണ്(115 പന്തിൽ 63) ക്രീസിൽ. ഇന്ത്യയുടെ ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് 26 റൺസ് കൂടി മതിയാകും.

മൂന്നാംദിനം ആദ്യ സെഷനിൽ ജസ്പ്രീത് ബുംറയെ കരുതലോടെ നേരിട്ട ഇംഗ്ലീഷ് താരങ്ങൾ മറ്റു ഇന്ത്യൻതാരങ്ങളെ ടാർഗെറ്റ് ചെയ്യുകയായിരുന്നു. റൂട്ടും പോപ്പും ബാസ്‌ബോൾ ശൈലിയിലേക്ക് മാറിയതോടെ സ്‌കോർ അതിവേഗം ഉയർന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല. രണ്ട് സെഷൻ ബാക്കിനിൽക്കെ അതിവേഗം സ്‌കോർ ഉയർത്തി ഇന്ത്യക്ക് മുന്നിൽ വലിയ ലീഡ് ഉയർത്താനാകും ഇംഗ്ലീഷ് പദ്ധതി.

നേരത്തെ ഓപ്പണർമാരായ സാക് ക്രൗളിയുടേയും(84), ബെൻ ഡക്കറ്റിന്റേയും വിക്കറ്റാണ് ത്രീലയൺസിന് നഷ്ടമയാത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 166 റൺസാണ് കൂട്ടിചേർത്തത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 358 റൺസിൽ ഓൾഔട്ടായിരുന്നു. 61 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്‌കോറർ. പരിക്കേറ്റ് മടങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഋഷഭ് പന്ത് 54 റൺസുമായി കരുക്കുകാട്ടി. ഇംഗ്ലീഷ് നിരയിൽ ബെൻ സ്റ്റോക്‌സ് അഞ്ചുവിക്കറ്റ് വീഴ്ത്തി

Similar Posts