
ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-നെതർലാൻഡ് പോരാട്ടം: ആശങ്കയായി മഴ
|കുഞ്ഞൻമാരായ നെതർലൻഡ്സിനെതിരെ വമ്പൻ ജയം മാത്രമാണ് ഇന്ത്യൻ ലക്ഷ്യം. മഴ പെയ്യുമോ എന്നതിൽ മാത്രമാണ് ആശങ്ക.
സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സിഡ്നിയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് മത്സരം.
അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യം അടിച്ചെടുത്ത ആത്മവിശ്വാസം. കോഹ്‌ലിയുടെ ഉജ്ജ്വല ഫോം. കുഞ്ഞൻമാരായ നെതർലൻഡ്സിനെതിരെ വമ്പൻ ജയം മാത്രമാണ് ഇന്ത്യൻ ലക്ഷ്യം. മഴ പെയ്യുമോ എന്നതിൽ മാത്രമാണ് ആശങ്ക. പാകിസ്താനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഹർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ ദീപക് ഹൂഡ ആദ്യ ഇലവനിലെത്തും
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അക്സർ പട്ടേലിന് പകരം യുസ്വേന്ദ്ര ചഹൽ എത്താനും സാധ്യതയുണ്ട്.. ഋഷഭ് പന്തിന് അവസരം ലഭിക്കുമോ എന്നും കാത്തിരുന്ന് കാണാം. ബംഗ്ലാദേശിനോട് തോറ്റുവരുന്ന നെതർലൻഡ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്.. തോറ്റാൽ സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിക്കും. അതിനാൽ പോരുതാൻ ഉറച്ചാവും ഓറഞ്ച് പട ഇറങ്ങുക..