< Back
Cricket
സ്പിന്നിലും പണിപാളുന്നു?; രണ്ടാം ന്യൂസിലാൻഡിന് 301 റൺസ് ലീഡ്
Cricket

സ്പിന്നിലും പണിപാളുന്നു?; രണ്ടാം ന്യൂസിലാൻഡിന് 301 റൺസ് ലീഡ്

Sports Desk
|
25 Oct 2024 2:54 PM IST

പുനെ: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിൽ കിവികൾ ഡ്രൈവിങ് സീറ്റിൽ. കിവികളുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 259 റൺസിനെതിരെ 16ന് ഒന്ന് നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വെറും 156 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലാൻഡ് നിലവിൽ അഞ്ച് വിക്കറ്റിന് 198 എന്ന നിലയിലാണ്. കിവികൾക്ക് ഇതിനോടകം 301റൺസ് ലീഡായിട്ടുണ്ട്.

സ്പിന്നിനെ തുണക്കുന്ന പിച്ചൊരുക്കിയ ഇന്ത്യക്ക് അതേ നാണയത്തിൽ ന്യൂസിലാൻഡ് തിരിച്ചടി നൽകുകയായിരുന്നു. ഏഴുവിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്റ്നറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ​െഗ്ലൻ ഫിലിപ്സുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

യശ്വസി ജയ്സ്വാൾ (30), ശുഭ്മാൻ ഗിൽ (30), രവീന്ദ്ര ജദേജ (38) എന്നിവർ മാത്രമാണ് ഇന്ത്യക്കായി പൊരുതി നോക്കിയത്. രോഹിത് ശർമ (0), വിരാട് കോഹ്‍ലി (1), ഋഷഭ് പന്ത് (18), സർഫറാസ് ഖാൻ (11), രവിചന്ദ്രൻ അശ്വിൻ (4), വാഷിങ്ടൺ സുന്ദർ (18 നോ​ട്ടൗട്ട്), ആകാശ് ദീപ് (6), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലാൻഡ് ആക്രമണോത്സുകമായാണ് ബാറ്റേന്തുന്നത്. 30റൺസുമായി ടോം ബ്ലണ്ടലും 9 റൺസുമായി ​െഗ്ലൻ ഫിലിപ്സുമാണ് ക്രീസിലുള്ളത്. 86 റൺസെടുത്ത ഓപ്പണർ ടോം ലാതമിന്റെ പ്രകടനമാണ് ന്യൂസിലാൻഡിന് തുണയായയത്. ഡെവൻ കോൺവോയ് (17), വിൽ യങ് (23), രചിൻ രവീന്ദ്ര (9) എന്നിവർ പുറത്തായി.

ആദ്യ ഇന്നിങ്സിലെ മിന്നും ഫോം തുടർന്ന വാഷിങ്ടൺ സുന്ദർ ഇന്ത്യക്കായി നാല് വിക്കറ്റുകളും വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശിൻ ഒരു വിക്കറ്റും വീഴ്ത്തി.

Similar Posts