< Back
Cricket
അണ്ടർ 19 ലോക കപ്പ് സെമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയ ലക്ഷ്യം 245
Cricket

അണ്ടർ 19 ലോക കപ്പ് സെമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയ ലക്ഷ്യം 245

Web Desk
|
6 Feb 2024 5:30 PM IST

ഇന്ത്യക്കായി പേസർ രാജ് ലിംബാനി മൂന്ന് വിക്കറ്റ് നേടി. സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ രണ്ട് വിക്കറ്റുമായി പിന്തുണ നൽകി.

ബെനോണി: അണ്ടർ 19 ലോക കപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത 50 ഓവറിൽ 244-7 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ലുവാൻ ഡ്രെ പ്രെട്ടോറിയസ് 76 റൺസ് മികവിലാണ് ആതിഥേയർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. 64 റൺസുമായി റിച്ചാർഡ് സെലത്സാനും പിന്തുണ നൽകി. അവസാന ഓവറുകളിൽ ട്രിസ്റ്റൺ ലുസും(12 പന്തിൽ 23) ക്യാപ്റ്റൻ ജുവൻ ജെയിംസ്(19 പന്തിൽ 24) റൺസുമായി സ്‌കോറിംഗ് വേഗംകൂട്ടി.

ഇന്ത്യക്കായി പേസർ രാജ് ലിംബാനി മൂന്ന് വിക്കറ്റ് നേടി. സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ രണ്ട് വിക്കറ്റുമായി പിന്തുണ നൽകി. രാജ് ലമ്പാനി എറിഞ്ഞ അവസാന ഓവറിൽ 15 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. സൂപ്പർ സിക്‌സിൽ നേപ്പാളിനെ 132 റൺസിന് തോൽപിച്ചാണ് ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ആസ്‌ത്രേലിയ പാകിസ്താനെ നേരിടും.

Similar Posts