< Back
Cricket

Cricket
ലങ്കന്‍ പടക്ക് മുന്നില്‍ കാലിടറി ഇന്ത്യന്‍ ബാറ്റിങ് നിര
|28 July 2021 9:34 PM IST
13 പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി
ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്കക്ക് 133 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. നായകന്‍ ശിഖര്‍ ധവാന്‍ 40 റണ്‍സ് നേടി. ആദ്യ മത്സരത്തിനിറങ്ങിയ ഋതുരാജ് ഗയ്ക്വാദ് 21 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സും നിതീഷ് റാണ ഒമ്പത് റണ്‍സുമെടുത്തു. 13 പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ശ്രീലങ്കക്കായി അഖില ദനഞ്ജയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹസരംഗ, ഷാനക, ചമീര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.