< Back
Cricket
ഇന്ത്യ സെമിയിൽ കടക്കില്ല; തന്റെ നിലപാടിലുറച്ച് മുൻ പാകിസ്താൻ താരം
Cricket

'ഇന്ത്യ സെമിയിൽ കടക്കില്ല'; തന്റെ നിലപാടിലുറച്ച് മുൻ പാകിസ്താൻ താരം

Sports Desk
|
28 Feb 2026 9:41 PM IST

ലാഹോർ : ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്താകുമെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞ് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ സെമിയിൽ കടന്നാലും ഇല്ലെങ്കിലും ഇന്ത്യൻ സെമിയിൽ കളിക്കില്ല എന്നാണ് ആമിറിന്റെ വാദം. ഞായറാഴ്ച നിർണായക മത്സരത്തിൽ ഇന്ത്യൻ വെസ്റ്റ് ഇൻഡീസിനെ നേരിടാനിരിക്കുകയാണ്.

ഇതുവരെ ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടിയിട്ടുള്ളത് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ്. ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ തകർപ്പൻ ജയത്തോടെ ഇന്ത്യൻ അവരുടെ പ്രതീക്ഷ നിലനിർത്തിയത്. അതെ ദിവസം വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ദക്ഷിണാഫ്രിക സെമിയിലേക്ക് യോഗ്യത നേടിയത്. അതോടെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇരു ടീമുകൾക്കും നിർണായകമായിരിക്കുകയാണ്. മത്സരത്തിൽ ജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും. ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാകും ഇന്ത്യ സെമി യോഗ്യത നേടുക ആ സാഹചര്യത്തിൽ ഇംഗ്ലണ്ട് ആകും ഇന്ത്യയുടെ എതിരാളി.

അങ്ങനെയിരിക്കെയാണ് മുഹമ്മദ് ആമിർ വീണ്ടും ഈ വാദവുമായി ഇറങ്ങിയത്. നേരത്തെയും ഇതുപോലുള്ള പ്രതികരണങ്ങളുടെ ആമിർ രംഗത്ത് വന്നിട്ടുണ്ട്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യൻ കൂറ്റൻ തോൽവി വഴങ്ങിയതോടെ ആമിറിന്റെ വാദങ്ങൾ വല്ലാതെ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ സിംബാബ്‌വെയോട് ജയിച്ചിട്ടും ആമിർ തന്റെ നിലപാടിൽ ഉറച്ച് നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാർച്ച് ഒന്ന് ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പോരാട്ടം. വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. അന്ന് തന്നെ മൂന്ന് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക സിംബാബ്‌വെയെ നേരിടും.

Similar Posts