< Back
Cricket
Indian wins by 6 runs in T20
Cricket

അവസാന മത്സരവും അവിസ്മരണീയമാക്കി ഇന്ത്യ; ആസ്‌ത്രേലിയയ്‌ക്കെതിരെ 6 റൺസ് ജയം

Web Desk
|
3 Dec 2023 11:16 PM IST

അഞ്ച് മത്സരങ്ങൾ നീണ്ട പരമ്പരയിൽ നാലും ജയിക്കാൻ ഇന്ത്യക്കായി

ബെംഗളൂരു: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് അവിസ്മരണീയ ജയം. ആവേശം അവസാന ഓവറോളം നീണ്ട മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ നീണ്ട പരമ്പരയിൽ നാലും ജയിക്കാൻ ഇന്ത്യക്കായി.

ഇന്ത്യ മുന്നോട്ടു വച്ച 161 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ആസ്‌ത്രേലിയയ്ക്ക് ട്രാവിസ് ഹെഡ് മികച്ച തുടക്കം നൽകിയെങ്കിലും രവി ബിഷ്‌ണോയുടെ പന്തിൽ ഹെഡ് മടങ്ങി. ആറ് റൺസെടുത്ത് ആരോൺ ഹാർഡിയെയും ബിഷ്‌ണോയ് മടക്കി. മുകേഷ് കുമാർ മൂന്നും അർഷദീപ്, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ സെഞ്ച്വറി മികവിലാണ് പിടിച്ചു കയറിയത്. യശസ്വി ജയ്‌സ്വാളിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും ബെഹ്‌റൻഡോർഫിന്റെ പന്തിൽ മടങ്ങി. മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ റിങ്കു സിംഗും സൂര്യകുമാർ യാദവും മടങ്ങിയത് ഇന്ത്യയെ പരുങ്ങലിലാക്കിയിരുന്നു.

Similar Posts