< Back
Cricket
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ

Sports Desk
|
19 Dec 2025 11:18 PM IST

ഇന്ത്യൻ നിരയിൽ തിലക് വർമക്കും (42 പന്തിൽ 73) ഹാർദിക് പാണ്ഡ്യക്കും(25 പന്തിൽ നിന്ന് 63) അർധസെഞ്ച്വറി


അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടി20യിൽ വിജയിച്ച ഇന്ത്യക്ക് പരമ്പര. ടോസ് വിജയിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തിലക് വർമക്കും (42 പന്തിൽ 73) ഹാർദിക് പാണ്ഡ്യക്കും(25 പന്തിൽ നിന്ന് 63) അർധസെഞ്ച്വറി. ദക്ഷിണാഫ്രിക്കക്കായി കോർബിൻ ബോഷ് രണ്ടും ബാർട്മാനും ജോർജ് ലിന്റെയും ഓരോന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ദക്ഷിണാഫ്രിക്കക്കായി ക്വിന്റൺ ഡികോക്ക് (35 പന്തിൽ 65) അർ‌ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി വരുൺ ചക്രവർത്തി നാലും ജസ്പ്രിത് ബുംറ രണ്ടും അർഷ്ദീപ് സിം​ഗ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 34 പന്തിൽ നിന്ന് 63 റൺസാണ് അടിച്ചെടുത്തത്. 22 പന്തിൽ നിന്ന് 37 റൺസ് നേടി സഞ്ജു ഓപ്പണിം​ഗ് സ്ഥാനത്ത് താൻ തുടരാൻ യോ​ഗ്യനാണെന്ന് വീണ്ടും തെളിയിച്ചു. ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സഞ്ജുവിന് ഇന്നാണ് അവസരം ലഭിക്കുന്നത്. അഭിഷേക് ശർമ 21 പന്തിൽ നിന്ന് 34 റൺസെടുത്ത് കോർബിൻ ബോഷിന്റെ പന്തിലാണ് പുറത്താവുന്നത്. ശേഷം വന്ന തിലക് വർമയും 42 പന്തിൽ നിന്ന് 73 റൺസ് അടിച്ചുകൂട്ടി തിളങ്ങി. 25 പന്തിൽ നിന്ന് 63 റൺസുമായി ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു. ടോപ് ഓർഡർ ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ സൂര്യകുമാർ യാദവിന് മാത്രമാണ് തിളങ്ങാൻ സാധിക്കാതിരുന്നത്ഏഴ് പന്തിൽ അഞ്ച് റൺസെടുത്ത് കോർബിൻ ബോഷിന്റെ തന്നെ പന്തിൽ സൂര്യകുമാർ പുറത്താവുകയായിരുന്നു. . മൂന്ന് പന്തിൽ നിന്ന് പത്ത് റൺസെടുത്ത് ശിവം ദുബെയും റൺസൊന്നും എടുക്കാതെ ജിതേഷ് ശർമയും പുറത്താവാതെ നിന്നു ദക്ഷിണാഫ്രിക്കക്കായി കോർബിൻ ബോഷ് രണ്ടും ബാർട്മാനും ജോർജ് ലിന്റെയും ഓരോന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ക്വിന്റൺ ഡികോക്ക് അർധസെഞ്ച്വറി നേടി. ഇന്ത്യക്കായി വരുൺ ചക്രവർത്തി നാലും ജസ്പ്രിത് ബുംറ രണ്ടും അർഷ്ദീപ് സിം​ഗ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി

Similar Posts