< Back
Cricket

Cricket
വാംഗഡെ ഏകദിനം; ഇന്ത്യക്ക് 259 റൺസ് വിജയലക്ഷ്യം, ദീപ്തി ശർമ്മക്ക് അഞ്ച് വിക്കറ്റ്
|30 Dec 2023 5:34 PM IST
ആദ്യ ഏകദിനത്തിൽ തോൽവി നേരിട്ട ആതിഥേയർക്ക് ടൂർണമെന്റിൽ തിരിച്ചുവരാൻ ഇന്ന് ജയം അനിവാര്യമാണ്.
മുംബൈ: ആസ്‌ത്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 259 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. മുംബൈ വാംഗഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഓപ്പണർ ഫോബെ ലിച്ച്ഫീൽഡ് (63), എലിസെ പെറി (50) എന്നിവരുടെ ഇന്നിങ്‌സ് മികവിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. തെഹ്ല മഗ്രാത്ത് 24 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.ആദ്യ ഏകദിനത്തിൽ തോൽവി നേരിട്ട ആതിഥേയർക്ക് ടൂർണമെന്റിൽ തിരിച്ചുവരാൻ ഇന്ന് ജയം അനിവാര്യമാണ്.